എനിക്കൊരു പുതിയ സുഹൃത്തിനെ കിട്ടിയെന്ന് പേളി, നിതാരയെ കൊഞ്ചിച്ച് കമൽ ഹാസന്റെ പുത്രി

മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുള്ള അവതാരകയാണ് പേളി മാണി. രസകരമായ സംസാര ശൈലിയും ലളിതമായ പെരുമാറ്റവുമാണ് പേളിയെ പ്രിയങ്കരിയാക്കിയത്. മഴവിൽ മനോരമയിലെ ‘ഡി ഫോർ ഡാൻസ്’ റിയാലിറ്റി ഷോയിലെ അവതാരകയായെത്തിയാണ് പേളി പ്രേക്ഷക മനസ്സിലിടം നേടിയത്.

പേളി മാത്രമല്ല, ഭർത്താവ് ശ്രീനിഷും മക്കളായ നിലയും നിതാരയുമെല്ലാം സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതരാണ്. നിരവധി അവാർഡ് ഷോകളിൽ അവതാരകയായും പേളി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അത്തരമൊരു അവസരത്തിൽ തനിക്കു കിട്ടിയ പുതിയ ഫ്രണ്ടിനെ പരിചയപ്പെടുത്തുകയാണ് പേളി മാണി. പേളിയുടെ പുതിയ ഫ്രണ്ട് മറ്റാരുമല്ല, സാക്ഷാൽ ഉലകനായകൻ കമൽഹാസന്റെ മകൾ അക്ഷര ഹാസനാണ്.

“കുറച്ചേറെ നാളുകളായി IIFAയുടെ ഭാഗമാണ്. ആരെങ്കിലും “എന്തുകൊണ്ട്, IIFA ?” എന്നു ചോദിക്കുമ്പോൾ നമ്മൾ പലരും പറയാറുണ്ട്, ഇവിടെയാണ് എല്ലാ താരങ്ങളെയും ഒരു കുടക്കീഴിൽ കണ്ടുമുട്ടുന്നത്. എന്ന്. അത്ഭുതകരമായ കൊളാബറേഷനുകൾ ഉണ്ടാകാനുള്ള സാദ്ധ്യതകൾ ഉണ്ട്, എല്ലാം കൺസ്ട്രെക്റ്റീവ് നെറ്റ്‌വർക്കിംഗിന്റെ ഭാഗമാണ്.

ജെനുവിനായ മനുഷ്യരെ കണ്ടുമുട്ടാനുള്ള മനോഹരമായ സാധ്യതയുമുണ്ട് അവിടെയുണ്ട്. അവരുടെ ക്രാഫ്റ്റിൽ പാഷണേറ്റായ ആളുകളെ കണ്ടുമുട്ടാം. ഞാൻ ഒരു പുതിയ സുഹൃത്തിനെ ഉണ്ടാക്കി, ഇത് എൻ്റെ ഏറ്റവും വിലപ്പെട്ട യാത്രയാണെന്ന് ഞാൻ വിശ്വസിക്കുന്നു. അക്ഷര ഹസൻ, നിങ്ങളെത്ര കൂളാണ്. നിങ്ങൾ എത്ര കൂൾ ആണ്. വരാൻ പോകുന്ന കാര്യങ്ങൾക്കും നിങ്ങൾ ചെയ്യുന്ന അത്ഭുതകരമായ പ്രവൃത്തിയ്ക്കും സാക്ഷ്യം വഹിക്കാൻ കാത്തിരിക്കുന്നു. എപ്പോഴും ഇവിടെ ഉണ്ടാകും, അത് “ആദ്യ കാഴ്ചയിൽ തന്നെ സൗഹൃദം” തോന്നിയ നിമിഷമായിരുന്നു,” പേളി കുറിച്ചു.

Scroll to Top