ഫിലീപ്പീൻസിൽ ‘ഗേൾഹുഡ് ‘ ആഘോഷമാക്കി സാനിയ ഇയ്യപ്പൻ!!!

ഫിലീപ്പീൻസിൽ കൂട്ടുകാർക്കൊപ്പമുള്ള അവധിക്കാല ആഘോഷത്തിന്റെ ചിത്രങ്ങള്‍ പ്രേക്ഷകർക്കാ പങ്കുവച്ച് പ്രിയപ്പെട്ട നടി സാനിയ ഇയ്യപ്പൻ. സ്റ്റൈലിഷ് ലുക്കിലാണ് താരം ചിത്രങ്ങളിൽ. ‘Girlhood’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തിയത്. വൈറ്റ് നിറത്തിലുള്ള ബിക്കിനി അണിഞ്ഞു കൊണ്ടായിരുന്നു സാനിയ ചിത്രങ്ങൾ എത്തിയത്. സിമ്മിംഗ് പൂളിൽ സുഹൃത്തുക്കൾക്കൊപ്പം നീന്തിത്തുടിക്കുന്നതും ഉല്ലസിക്കുന്നതും ഒക്കെ ചിത്രങ്ങളിലൂടെ കാണാം.

വിദേശത്ത് ബിരുദ പഠനത്തിനു പോയ സാനിയ കേരളത്തിലേക്ക് തിരിച്ചെത്തിയതാണ്.തനിക്ക് കേരളക്കര വിട്ടു പോകാൻ ആകില്ലെന്ന് ജീവിതം തുടങ്ങുകയാണെന്നും യുകെയിലെ പഠനം അവസാനിപ്പിക്കുകയാണെന്ന് താരം സമൂഹമാധ്യമത്തിലൂടെ പറഞ്ഞിരുന്നു.

ഡാൻസ് റിയാലിറ്റി ഷോയിലൂടെ ആയിരുന്നു താരം മലയാളികൾക്കിടയിൽ സുപരിചിതയായി മാറിയത്. നിരവധി ഡാൻസ് റിയാലിറ്റി ഷോ വേദികളിൽ താരം നൃത്തം ചെയ്തിട്ടുണ്ട്. അങ്ങനെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.ആദ്യമായി അഭിനയിച്ചത് ബാല്യകാലസഖി എന്ന ചിത്രത്തിൽ ബാലതാരം ആയിട്ടായിരുന്നു. നായിക ആയആദ്യ ചിത്രം ക്യൂൻ ആണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top