പ്രശസ്ത ബോളിവുഡ് ചലച്ചിത്ര നടിയാണ് പൂജ ബത്ര. പൂനെയിലെ ഫെർഗൂസൻ കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും സിംബിയോസിസ് കോളേജിൽ നിന്ന് എം.ബി.എ ബിരുദവും നേടി. ഇന്ത്യൻ വായു സേനയിൽ ചേർന്ന പൂജ പിന്നീട് മോഡലിങ്ങിലേക്ക് തിരിഞ്ഞു. ലിറിൽ സോപ്പിന്റെ പരസ്യത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. 1993ൽ മിസ്സ് ഇന്ത്യ പട്ടം നേടി.
1997ൽ പുറത്തിറങ്ങിയ വിരാസത് ആണ് ആദ്യ ചിത്രം. അനിൽ കപൂർ, തബു എന്നിവർക്കൊപ്പം സഹനടിയുടെ റോളിലെത്തിയ പൂജയുടെ അഭിനയം ശ്രദ്ധ നേടുകയുണ്ടായി.
പിന്നീട് നായികാ വേഷങ്ങളും പൂജയെ തേടിയെത്തി. ഇതിൽ സുനിൽ ഷെട്ടിയോടൊപ്പം അഭിനയിച്ച ഭായ് , സഞ്ജയ് ദത്തിനൊപ്പം അഭിനയിച്ച ഹസീന മാൻ ജായേഗി തുടങ്ങിയവ വിജയ ചിത്രങ്ങളായിരുന്നു.ഏകദേശം ഇരുപതിലധികം ചിത്രങ്ങളിൽ പൂജ അഭിനയിച്ചിട്ടുണ്ട്.ബോളിവുഡ് ചിത്രങ്ങൾക്ക് പുറമെ മലയാളം,തമിഴ്.തെലുഗു എന്നീ ഭാഷകളിലുംഅഭിനയിച്ചിട്ടുണ്ട്. ചന്ദ്രലേഖ,മേഘം,ദൈവത്തിന്റെ മകൻ എന്നിവയാണ് അഭിനയിച്ച മലയാള ചിത്രങ്ങൾ.
2003 ഫെബ്രുവരി 9 സോനു അലുവാലിയയെ വിവാഹം ചെയ്തു. വിവാഹശേഷം ലൊസാഞ്ചൽസിൽ താമസമാക്കിയ പൂജ 2011ൽ വിവാഹമോചിതയായി.2019ൽ നടന് നവാബ്ഷായെ വിവാഹം ചെയ്തു. ഇപ്പോൾ പുതുതായി താരം പങ്കുവെച്ച ഫോട്ടോസാണ് വൈറലാവുന്നത്