‘വിരിയുന്ന താമര’ സ്വീമിംഗ് പൂളില്‍ നിന്നുളള ചിത്രം പങ്കുവച്ച് പ്രയാഗ മാര്‍ട്ടിന്‍, ചേച്ചി വളരെ ഹോട്ടാണ്, ഈ ചിത്രത്തിന് ഒട്ടും ക്ലിയര്‍ ഇല്ല. വേറെ ചിത്രങ്ങള്‍ ഉണ്ടോ? എന്ന് ആരാധകർ

വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയിലെ മുന്‍നിരയിലേക്ക് വളര്‍ന്ന് വന്ന നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. കഴിഞ്ഞ കുറച്ച് കാലങ്ങളായി അഭിനയത്തില്‍ നിന്നും ചെറിയ ചില ഇടവേളകളും നടി എടുത്തിരുന്നു. ഇപ്പോള്‍ വീണ്ടും അഭിനയവുമായി സജീവമായി കൊണ്ടിരിക്കുകയാണ് പ്രയാഗ.

ഇടവേളയ്ക്ക് ശേഷമുള്ള പ്രയാഗയുടെ തിരിച്ചുവരവ് ആരാധകരെ പോലും ഞെട്ടിച്ച് കൊണ്ടായിരുന്നു. ആദ്യം തലമുടിയിലൊരു മാറ്റമാണ് നടി കൊണ്ട് വന്നത്. ഹെയര്‍ കളര്‍ ചെയ്ത് ഞെട്ടിക്കുന്നൊരു ലുക്കിലേക്ക് നടി മാറി. ശരിക്കും ഇത് പ്രയാഗ തന്നെയാണോ എന്ന് തിരിച്ചറിയാന്‍ പോലും സാധിക്കാത്ത രീതിയിലേക്കും നടി എത്തിയിരുന്നു.എന്നാല്‍ പിന്നീടും വേറിട്ട ലുക്കിലെത്തിയും മുടി മുറിച്ചുമൊക്കെ നടി നിരന്തരം വാര്‍ത്തകളില്‍ നിറയുകയാണ്. ഇതിനിടെ ഇന്‍സ്റ്റാഗ്രാമിലൂടെ പ്രയാഗ പങ്കുവെച്ച പുതിയ ഫോട്ടോ വൈറലാവുകയാണ്. ഒരു സ്വീമിംഗ് പൂളില്‍ നിന്നും ബിക്കിനി ധരിച്ച് ക്യാമറയിലേക്ക് നോക്കി നില്‍ക്കുന്നൊരു ഫോട്ടോയായിരുന്നു നടി പോസ്റ്റ് ചെയ്തത്.

ചിത്രത്തിന് നടി നല്‍കിയ ക്യാപ്ഷന്‍ ‘വിരിയുന്ന താമര’ എന്നായിരുന്നു. നൂറുക്കണക്കിന് പേരാണ് പ്രയാഗയുടെ പോസ്റ്റിന് താഴെ രസകരമായിട്ടുള്ള കമന്‍റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ‘വളരെ വിചിത്രമായ താമരയാണെന്ന് തോന്നുന്നു? താമരയായി മാറുന്ന റോസ്, വെള്ളത്തില്‍ ഇങ്ങനെ കിടക്കല്ലേ വേഗം കേറിവാ,’ എന്നിങ്ങനെ നടിയുടെ ക്യാപ്ഷനുമായി ബന്ധപ്പെട്ടുള്ള കമന്റുകളാണ് ഭൂരിഭാഗം പേരും ഇട്ടിരിക്കുന്നത്. എന്നാല്‍ ചിലര്‍ പ്രയാഗയെ കളിയാക്കാനും ഈ അവസരം ഉപയോഗിച്ചിരിക്കുകയാണ്. ചേച്ചി വളരെ ഹോട്ടാണ്, ഈ ചിത്രത്തിന് ഒട്ടും ക്ലിയര്‍ ഇല്ല. വേറെ ചിത്രങ്ങള്‍ ഉണ്ടോ? എന്നിങ്ങനെ പോവുകയാണ് ചോദ്യങ്ങള്‍. മാത്രമല്ല നടിയെ വിമര്‍ശിച്ച് കൊണ്ടും ചിലര്‍ എത്തിയിരുന്നു. സിനിമയിലേക്കുള്ള അവസരങ്ങള്‍ കുറയുന്നതിന് അനുസരിച്ച് ഇതുപോലെ തുണിയുടെ അളവ് കുറച്ചുളള ചിത്രങ്ങളും വീഡിയോസുമൊക്കെ പുറത്ത് വിട്ട് കൊണ്ടിരിക്കുമെന്നാണ് ഒരാളുടെ കമന്റ്.

Scroll to Top