ബോളിവുഡ് നടിമാരെ വെല്ലുന്ന ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി പ്രിയ വാരിയര്‍

ഒമര്‍ ലുലു ഒരുക്കിയ അഡാറ് ലൗ എന്ന സിനിമയിലൂടെ എത്തിയ നടി പ്രിയ വാര്യര്‍ക്ക് ഇന്ന് ലോകം മുഴുവന്‍ ആരാധകരേറെയാണ്. സിനിമയിലെ ഒരൊറ്റ കണ്ണിറുക്കല്‍ സീനിലൂടെ ജനശ്രദ്ധ നേടിയ താരം ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

സമൂഹമാധ്യമത്തില്‍ സജീവമായ പ്രിയ തന്റെ ഫോട്ടോകളും വീഡിയോകളുമെല്ലാം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. പ്രിയയുടെ ഏറ്റവും പുതിയ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ ഇടയില്‍ വൈറലായിരിക്കുന്നത്.ബോളിവുഡ് നടിമാരോട് കിടപിടിക്കുന്ന അള്‍ട്രാഗ്ലാമര്‍ ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. അസാനിയ നസ്രിന്‍ ആണ് പ്രിയയുടെ സ്‌റ്റൈലിസ്റ്റും ഡ്രസ് ഡിസൈനറും. ഫോട്ടോഗ്രഫി വഫാറ.

മേക്കപ്പ് സാംസണ്‍ ലേ. ശ്രീദേവി ബംഗ്ലാവ് എന്ന ആദ്യ ബോളിവുഡ് ചിത്രം റിലീസിങ്ങിന് ഒരുങ്ങുന്നതിനിടെയാണ് തന്റെ എറ്റവും പുതിയ ചിത്രങ്ങള്‍ പ്രിയ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ സിനിമ താരത്തിന്റെ റോളിലാണ് പ്രിയ എത്തുന്നത്. എന്തായാലും പ്രിയയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

Share this on...