നടൻ സർജാനോ ഖാലിദിനെ കെട്ടിപിടിച്ച് പൊട്ടി കരഞ്ഞ് സ്വന്തം സിനിമ കണ്ട് പ്രിയ വാര്യർ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയ പ്രകാശ് വാര്യർ. അഡാർ ലൗ എന്ന ഒറ്റ ചിത്രത്തിലൂടെ ലോകം മുഴുവൻ പ്രശസ്തയായ നടി കൂടിയാണ് പ്രിയ വാര്യർ. ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് റിലീസ് ചെയ്ത ഗാനമായിരുന്നു നടിയെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ചത്. അഭിനേതാവ് മാത്രമല്ല താൻ മികച്ച ഒരു ഗായിക കൂടിയെന്ന് തെളിയിച്ചിരിക്കുകയാണ് പ്രിയ. സിനിമയിൽ പാടിയത് ഉൾപ്പെടെ താരത്തിന്റെ നിരവധി ഗാനങ്ങളാണ് പുറത്ത് എത്തിയത്.

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് നടി. ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്. ഗാനം ആലപിക്കുന്ന പല വീഡിയോകൾ താരം പങ്കുവെച്ചത് വൈറലായി മാറിയിട്ടുണ്ട്.

സർജാനോ ഖാലിദും പ്രിയ വാര്യരും പ്രധാന വേഷത്തിലെത്തിയ പുതിയ ചിത്രമാണ് ഫോർ ഇയേഴ്‌സ്. രഞ്ജിത് ശങ്കർ ആണ് സംവിധാനം. ചിത്രം നവംബർ 25ന് കേരളത്തിൽ റിലീസിനെത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രിവ്യു ഷോ കണ്ടിറങ്ങിയ പ്രിയ വാര്യർ കരയുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. സ്വന്തം സിനിമ കണ്ടിറങ്ങിയ ശേഷം പൊട്ടിക്കരയുകയായിരുന്നു നടി. കുട്ടിക്കാലം മുതലുള്ള സ്വപ്നമാണ് സിനിമ മൂലം സാക്ഷാത്കരിച്ചതെന്നും, ഗായത്രി എന്ന കഥാപാത്രം സ്വന്തം ജീവിതത്തോട് അടുത്തു നിൽക്കുന്നതായി തോന്നിയെന്നും നടി മാധ്യമങ്ങളോട് പ്രതികരിച്ചു.

കരഞ്ഞതിന് പിന്നിലെ കാരണത്തെ കുറിച്ച് ചോദിച്ചപ്പോൾ പ്രിയ വാര്യർ പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘എനിക്ക് ഇത് വിശ്വസിക്കാൻ പറ്റുന്നില്ല. വളരെ നാളുകൾക്ക് ശേഷം ബി​ഗ് സ്ക്രീനിൽ എന്റെ മുഖം ഞാൻ കണ്ടിരിക്കുകയാണ്.’ ‘ആ ഒരു സ്വപ്നം സഫലമായതിന്റെ ആനന്ദ കണ്ണീരാണ് നിങ്ങൾ കണ്ടത്. വലിയൊരു ​ഗ്യാപ്പ് ശേഷം വന്ന എന്റെ മലയാളം സിനിമയാണ് ഫോർ‌ ഇയേഴ്സ്. മലയാളത്തിൽ നിന്നും നല്ലൊരു സിനിമ വരുമ്പോൾ ചെയ്യാമെന്ന് കരുതി വെയ്റ്റ് ചെയ്തിരുന്ന് ചെയ്ത സിനിമയാണ് ഫോർ ഇയേഴ്സ്.’

എല്ലാവർക്കും ഇഷ്ടമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കരഞ്ഞ് കലങ്ങിയ പ്രിയയുടെ കണ്ണുകളിൽ പടർന്ന കൺമഷി സർജാനോ ഖാലി​ദ് തുടയ്ക്കുന്നതും വീഡിയോയിൽ കാണാം.

Share this on...