ക്യൂട്ട് ലുക്കിൽ പ്രീയങ്ക നായർ, പുഞ്ചിരി സൂപ്പറെന്ന് സോഷ്യൽ മീഡിയ

മലയാളം, തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് പ്രിയങ്ക നായർ. 2006ൽ വെയിൽ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന പ്രിയങ്ക സുരേഷ് ഗോപി ചിത്രമായ കിച്ചാമണി എം ബി എ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് കടന്ന് വന്നത്.

വിലാപങ്ങൾക്കപ്പുറം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും താരം കരസ്ഥമാക്കിയിട്ടുണ്ട്. തമിഴിലെ സംവിധായകനും നടനുമായ ലോറൻസ് റാമിനെ 2012ൽ പ്രിയങ്ക വിവാഹം കഴിച്ചു.

മുകുന്ദ് റാം എന്നൊരു മകൻ ഉണ്ട്. 2015 ൽ ഇരുവരും വിവാഹമോചനത്തിലേക്ക് നീങ്ങി. ഊമക്കുയിൽ, മേഘം, ആകാശദൂത് തുടങ്ങിയ പരമ്പരകളിൽ അഭിനയിച്ചിട്ടുള്ള പ്രിയങ്ക അവസാനമായി പ്രേക്ഷകരിലേക്കെത്തിയത് ഏറെ പ്രേക്ഷകപ്രശംസ നേടിയ ഹോമിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചാണ്. കടുവ, 12ത് മാൻ, അന്താക്ഷരി, ജനഗണമന എന്നിവയാണ് മറ്റ് പുതിയ ചിത്രങ്ങൾ.

പ്രിയങ്ക സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകരുടെ മനം കവർന്നിരിക്കുന്നത്. ക്യൂട്ട് ലുക്കിൽ നിറഞ്ഞ പുഞ്ചിരിയോടെയാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി ആരാധരാണ് കമന്റുമായെത്തുന്നത്.