മകളുടെ ഫോട്ടോ പോസ്റ്റ് ചെയ്ത് രംഭ; അമ്മയും മകളും ഒരു പോലെയെന്ന് ആരാധകര്‍

തെന്നിന്ത്യൻ മുൻനിര നായിക മാരിലൊരാളായിരുന്നു രംഭ. മലയാള ചിത്രം സര്‍ഗത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് രംഭ. വിവാഹശേഷം രംഭ സിനിമയില്‍ നിന്ന് ഇടവേള എടുക്കുകയായിരുന്നു. ഇപ്പോള്‍ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായ അവര്‍ കുടുംബജീവിതം ആസ്വദിക്കുകയാണ്. വിവാഹ ശേഷം കുടുംബത്തിനൊപ്പം കാനഡയിൽ സ്ഥിരതാമസമാക്കുകയായിരുന്നു. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രംഭ.

ഇപ്പോഴിതാ മൂത്ത മകള്‍ ലാന്യ ഇന്ദ്രകുമാറിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് രംഭ. ഒരു സ്‌റ്റേജ് പരിപാടിക്കിടെ എടുത്ത മകളുടെ ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. മകളുടെ കൈയില്‍ ഒരു പുരസ്‌കാരവുമുണ്ട്. ഈ ചിത്രത്തില്‍ രംഭയ്ക്കും മകള്‍ക്കുമുള്ള മുഖസാദൃശ്യം ആരാധകരെ അദ്ഭുതപ്പെടുത്തുകയായിരുന്നു. ഈ ചിത്രം പുറത്തുവിട്ടതിന് പിന്നാലെ ചിത്രം കണ്ട പലരും പഴയ രംഭയും മകളും തമ്മിലുള്ള സാമ്യമാണ് എടുത്ത് പറയുന്നത്. രംഭയ്ക്കും മകള്‍ക്കും ഉള്ള മുഖസാദൃശ്യമാണ് ആരാധകരെ അദ്ഭുതപ്പെടുത്തിയത്. ‘‘നിന്നെപ്പോലെ തന്നെ’’ എന്നായിരുന്നു നടി രാധിക ശരത്കുമാർ കമന്റ് ചെയ്തത്.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ചിത്രങ്ങള്‍ക്ക് പുറമേ. ഹിന്ദി, ബംഗാളി, ഭോജ്പുരി എന്നിങ്ങനെ വിവിധ ഭാഷകളിലായി നിരവധി രംഭ തന്‍റെ പ്രതാപകാലത്ത് സാന്നിധ്യം അറിയിച്ചിട്ടുണ്ട്.