മോഡലായെത്തി നായികയായി മാറിയ താരമാണ് നടി രമ്യ പാണ്ഡ്യൻ. ജോക്കർ, ആൺ ദൈവതൈ എന്നീ സിനിമകളിലൂടെയാണ് രമ്യ ശ്രദ്ധ നേടിയത്. ബിഗ് ബോസ് സീസൺ 4 ൽ താരം ഭാഗമായിരുന്നു. ജോക്കർ എന്ന ചിത്രത്തിലൂടെയാണ് നടി രമ്യാ പാണ്ഡ്യൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
സമൂഹ മാധ്യമങ്ങളിലും സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുകയാണ്. കിടിലൻ ഔട്ട്. ഫിറ്റിലുള്ള ഗ്ലാമറസ് ചിത്രങ്ങളാണ് രമ്യ പാണ്ഡ്യൻ പങ്കിട്ടിരിക്കുന്നത്.
ചെന്നൈ തിരുനെൽവേലി സ്വദേശിനിയായ രമ്യ അണ്ണാ യൂണിവേഴ്സിറ്റിയിൽ നിന്നും ബയോമെഡിക്കൽ എഞ്ചിനീയറിംഗ് നേടിയിട്ടുണ്ട്. മോഡലിംഗിനൊപ്പം ഹ്രസ്വചിത്രങ്ങളിലും മ്യൂസിക് വീഡിയോകളിലും അഭിനയിച്ചായിരുന്നു തുടക്കം.
ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നീ സോഷ്യൽമീഡിയ പ്ലാറ്റ് ഫോമുകളിലടക്കം സജീവമാണ് രമ്യ. മിനി സ്ക്രീനിൽ കുക്ക് വിത്ത് കോമാലി, കലക്ക പോവത് യാര് സീസൺ 9 എന്നീ പരിപാടികളുടെ ഭാഗമായിരുന്നു.
ബിഗ് ബോസിന് മുമ്പ് സ്റ്റാർ വിജയിലെ തന്നെ കുക്ക് വിത്ത് കോമാളി എന്ന പ്രോഗ്രാമിലും മത്സരാർത്ഥി ആയിരുന്നു രമ്യ. അതിൽ മൂന്നാം സ്ഥാനമാണ് രമ്യയ്ക്ക് ലഭിച്ചത്. ബിഗ് ബോസ് അൾട്ടിമേറ്റ് എന്ന പ്രോഗ്രാമിലും രമ്യ പങ്കെടുത്തിരുന്നു. അതിലും മൂന്നാം സ്ഥാനമാണ് രമ്യ നേടിയിട്ടുള്ളത്.