ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചു’.. രേണുവിനെ വിവാഹം കഴിച്ച ഫോട്ടോയിട്ട വ്യക്തിക്ക് സംഭവിച്ചത്

സോഷ്യൽ മീഡിയയിലൂടെ വളരെ പെട്ടെന്ന് വൈറലായി മാറുന്ന നിരവധി താരങ്ങളുണ്ട്. അത്തരത്തിൽ ഫോട്ടോഷൂട്ട് നടത്തി വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് ഡോക്ടർ കൂടിയായ മനു ഗോപിനാഥ്. അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയ്‌ക്കൊപ്പമാണ് മനു ഫോട്ടോഷൂട്ട് നടത്തിയത്. ഇരുവരും വിവാഹവേഷത്തിൽ നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നതും വൈറലവായി.

ഇവർ വിവാഹിതരായോ എന്ന ചോദ്യത്തോട് കൂടിയാണ് ഈ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതും. എന്നാൽ അങ്ങനെയല്ല സംഭവിച്ചതെന്നും തങ്ങളൊരു ഫോട്ടോഷൂട്ട് നടത്തിയതാണെന്നും വ്യക്തമാക്കി ഡോ. മനു രംഗത്ത് വന്നു. എന്നാൽ കുറച്ച് ദിവസങ്ങൾ കൊണ്ട് തങ്ങൾക്കുണ്ടായ സൈബർ ആക്രമണങ്ങളിൽ തളർന്ന് പോയെന്ന് പറയുകയാണ് താരമിപ്പോൾ. ആത്മഹത്യയുടെ വക്കിലേക്ക് എത്തിയെന്നും ഈ സമയം മറികടക്കാൻ സാധിച്ചത് എങ്ങനെയാണ് എന്നതിനെ പറ്റിയുമാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ മനു ഗോപിനാഥ് വ്യക്തമാക്കിയിരിക്കുന്നത്.’എന്റെ ഫോട്ടോയുടെ താഴെ വരുന്ന കമന്റുകൾ എന്റെ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നു. എല്ലാവർക്കും മറുപടി തരാൻ സാധിക്കാത്തത് കൊണ്ടാണ് തിരിച്ച് ഞാൻ മെസ്സേജുകൾ അയക്കാത്തത്. പിന്നെ ഇത്രയും കൂടുതൽ ആളുകൾക്ക് മെസ്സേജ് അയക്കുക എന്നത് അസാധ്യമായ കാര്യമാണ്.ക ടുത്ത ഡിപ്രഷനിലേക്കാണ് എന്റെ യാത്രയെന്ന് ഞാൻ തിരിച്ചറിഞ്ഞു കഴിഞ്ഞു.

ഞാനൊരു കൺസൾട്ടന്റ് കോളജിസ്റ്റ് അല്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഞാൻ ഇതിനകം ആത്മഹത്യ ചെയ്യുമായിരുന്നു. തിരികെ ജീവിതത്തിലേക്ക് നടന്നുകയറാൻ സമയമെടുക്കും എന്നറിയാം. ഭ്രാന്തമായ ഈ അവസ്ഥയിൽ നിന്നും ഞാൻ വീണ്ടും ഉയർത്തെഴുന്നേൽക്കും. എനിക്ക് മനോബലം തന്ന് എന്റെ ഒപ്പം നിന്നവർക്ക് ഒരായിരം നന്ദി. എന്നും മനു പറയുന്നു

Scroll to Top