‘സ്വന്തം സുജാത’യിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ നടി രശ്മി ജയഗോപാൽ അന്തരിച്ചു

സീരിയൽ താരം രശ്മി ജയഗോപാൽ അന്തരിച്ചു. 51 വയസ്സായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സയിൽ കഴിയവെ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. പരസ്യചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് രശ്മി അഭിനയരംഗത്ത് തുടക്കംകുറിച്ചത്. വിവിധ ചാനലുകളിലായി സംപ്രേക്ഷണം ചെയ്തിരുന്ന സീരിയലുകളിലൂടെയാണ് രശ്മി ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോളിതാ കിഷോർ സത്യ രശ്മിയെക്കുറിച്ച് പങ്കിട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്

കുറിപ്പിങ്ങനെ,

രശ്മി എന്ന് പറഞ്ഞാൽ നിങ്ങൾ അറിയണമെന്നില്ല സ്വന്തം സുജാതയിലെ “സാറാമ്മ ” എന്ന് പറഞ്ഞാൽ നിങ്ങൾ അറിയും ഈ പുഞ്ചിരി ഇനി ഇല്ല…. സാറാമ്മ പോയി…. രണ്ട് ദിവസം മുൻപാണ് ചന്ദ്ര ലക്ഷ്മണും അൻസാർ ഖാനും പറഞ്ഞത്, തിരുവനന്തപുരത്തു ഒരു ബന്ധുവിനെ കാണാൻ പോയ രശ്മിക്ക് പെട്ടന്ന് സുഖമില്ലാതെ വന്നുവെന്നും ആശുപത്രിയിൽ പോയെന്നുമൊക്കെ.

പക്ഷെ,രോഗവിവരം അറിഞ് ഒരു ആഴ്ചക്കുള്ളിൽ രശ്മി പോയി എന്ന് ഇന്ന് കേൾക്കുമ്പോൾ…..ആക്സമികതകളുടെ ആകെത്തുകയാണ് ജീവിതം എന്ന് ആരോ പറഞ്ഞിട്ടുണ്ട്….പക്ഷെ ഇത്തരം ഞെട്ടിപ്പിക്കലുകൾ….പ്രിയ ജീവിതമേ ഒന്നൊഴിവാക്കു…..ആദരവിന്റെ അഞ്ജലികൾ….

സൂര്യാ ടിവിയിലെ സ്വന്തം സുജാത എന്ന പരമ്പരയിലെ സാറാമ്മ രശ്മിയുടെ ജനപ്രിയ കഥാപാത്രങ്ങളിലൊന്നാണ്. സത്യം ശിവം സുന്ദരം, കായംകുളം കൊച്ചുണ്ണിയുടെ മകൻ എന്നിവയാണ് മറ്റ് പ്രധാന സീരിയലുകൾ.

Share this on...