ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചില്ലെങ്കിൽ പോലും അഭിനയിച്ച സിനിമകളിലൂടെ വൈറലായ ഒരുപാട് നടിമാരുണ്ട് ഇന്ന് നമ്മുടെ മലയാള സിനിമയിൽ.അത്തരത്തിൽ ചുരുക്കം ചില സിനിമകളിൽ മാത്രം അഭിനയിച്ചുകൊണ്ട് സജീവമായ താരമാണ് രസ്ന പവിത്രൻ.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ വൈറലായ താരം വൈകാതെ തന്നെ സിനിമയിലും അരങ്ങേറി.2016 ൽ പുറത്തിറങ്ങിയ ഊഴം എന്ന മലയാള സിനിമയിൽ കൂടിയാണ് താരം ആദ്യമായി മലയാള സിനിമയിൽ അരങ്ങേറുന്നത്.
സിനിമയിൽ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിലാണ് താരമെത്തിയത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ചുരുക്കം ചില സിനിമയിലും താരത്തിന് അവസരങ്ങൾ ലഭിച്ചു.ഊഴം,ജോമോന്റെ സുവിശേഷം,ആമി തുടങ്ങിയ മലയാള സിനിമയിലുംതാരം അഭിനയിച്ചു.ഒരുപാട് കഴിവുണ്ടായിട്ടും താരത്തിന് വേണ്ടത്ര അവസരങ്ങൾ ലഭിച്ചിട്ടില്ല.വിവാഹ ശേഷം താരം അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുകയാണ്.
അഭിനയത്തിൽ ഇല്ലെങ്കിൽ പോലും സോഷ്യൽ മീഡിയിൽ സജീവമാണ് താരം.മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.അഭിനയത്രി മാത്രമല്ല താരം ഒരു നർത്തകി കൂടിയാണ്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.സോഷ്യൽ മീഡിയിൽ ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്.അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ നിമിഷ നേരംകൊണ്ട് സോഷ്യൽ മീഡിയിൽ വൈറലാവാറുണ്ട്.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.കിടിലൻ മൈക്ക് ഓവറിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.സിനിമയിലേക്കുള്ള മടങ്ങി വരവാണോ എന്നാണ് ആരാധകർ ഇപ്പോൾ ഒന്നടങ്കം ചോദിക്കുന്നത്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.