മോഡലും മലയാള ചലച്ചിത്രരംഗത്തെ ഒരു അഭിനേത്രിയുമാണ് റിമ കല്ലിങ്കല്‍. 2009-ല്‍ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രമാണ് റിമയുടെ ആദ്യ ചിത്രം.
പിന്നീട് അതേ വര്‍ഷം തന്നെ ലാല്‍ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം ചെയ്യുകയുണ്ടായി. ഇപ്പോള്‍ സിനിമയില്‍ അഭിനയത്തിന് പുറമേ നിര്‍മ്മാണ മേഖലയിലും റിമ കല്ലിങ്കല്‍ തന്റെ കഴിവ് തെളിയിക്കുന്നുണ്ട്. സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിൽ തനതായ അഭിപ്രായം തുറന്നു പറയുന്ന വ്യക്തിയാണ് താരം
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരവും ഭര്‍ത്താവ് ആഷിഖ് അബുവും. വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. സോഷ്യല്‍ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. പച്ചയില്‍ വെറൈറ്റി ലുക്കിലെത്തിയ താരത്തിന്റെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. എന്നാല്‍ എവിടെ നിന്നാണ് ഈ ചിത്രങ്ങള്‍ എടുത്തതെന്ന് വ്യക്തമാക്കിയിട്ടില്ല
ജേര്‍ണലിസത്തില്‍ ബിരുദധാരിയായ റിമയ്ക്ക് 2008-ലെ മിസ്. കേരള മത്സരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ചെറുപ്പംമുതല്‍ ക്ലാസിക്കല്‍ നൃത്തം പഠിച്ചിട്ടുള്ള റിമ കലാമണ്ഡലം രംഗനായികയുടെ കീഴില്‍ ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചു. ബംഗളൂരുവില്‍ നിന്നും കണ്ടമ്പററി ഡാന്‍സ് പഠിച്ചു.