ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടി ഋതു മന്ത്ര. ബിഗ് ബോസിന് മുൻപ ചില സിനിമകളിലൂടെ നടി പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരുന്നു. അഭിനേത്രി, ഗായിക, മോഡൽ എന്നീ മേഖലകളിൽ ഋതു തിളങ്ങിയിരുന്നു. റോൾ മോഡൽസ്, കിംഗ് ലയർ, ഓപ്പറേഷൻ ജാവ, തുറമുഖം എന്നീ സിനിമകളിൽ ഋതു മന്ത്ര വേഷമിട്ടു.
കണ്ണൂർ സ്വദേശിനിയായ താരം മിസ് ഇന്ത്യ സൗത്ത് മത്സരത്തിൽ മിസ് ടാലന്റഡ് പട്ടം കരസ്ഥമാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ ഫോട്ടോഷൂട്ടുകളും അതുപോലെ ജിം വർക്ക് ഔട്ട് വീഡിയോസും ഫോട്ടോസും ഋതു പങ്കുവെക്കാറുണ്ട്.
ഋതു മന്ത്ര തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. സാരിയിൽ അതീവ സുന്ദരിയായാണ് ഋതു ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സ്റ്റൈലിഷ് ലുക്കിലാണ് താരം ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിക്കുന്നത്. പാട്ടും അഭിനയവുമൊക്കെയായി കലാരംഗത്ത് സജീവമായ ഋതു മോഡലിംഗിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ശക്തമായ ആരാധകപിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വന്ന നാൾ മുതൽ ഒരേ പോലെയാണ് ഋതുവിന്റെ പെരുമാറ്റവും നിലപാടുകളുമെന്നാണ് ആരാധകർ പറയുന്നത്.