പ്രേക്ഷകർക്ക് സുപരിചിതയായ റേഡിയോ ജോക്കിയാണ് ആർജെ അഞ്ജലി. ഉരുളക്കുപ്പേരി എന്ന പരിപാടിയിൽ അഭിനേത്രിയായും തിളങ്ങാറുണ്ട് അഞ്ജലി. യൂട്യൂബ് അടക്കമുള്ള സോഷ്യൽ മീഡിയയിൽ അഞ്ജലി സജീവമാണ്. ഗർഭകാലത്തെ സകല പ്രശ്നങ്ങളും അഞ്ജലി സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടിരുന്നു. ഇപ്പോളിതാ ജീവിതത്തിലെ പുതിയ സന്തോഷം പങ്കിട്ടിരിക്കുകയാണ് താരം. രണ്ടാമതൊരു പെൺകുട്ടികൂടിയാണ് താരത്തിന് ജനിച്ചിരിക്കുന്നത്.
തൻവി എന്ന മൂത്ത മകൾക്ക് കൂടപ്പിറപ്പായി എത്തിയിരിക്കുന്ന കുഞ്ഞിപ്പെണ്ണിന് മാതംഗി എന്നാണ് നൽകിയിരിക്കുന്ന പേര്. മനസിലെ തോന്നൽ പോലെ, അറിയാതെ നേരത്തേ സൂചിപ്പിച്ച പോലെ പെൺകുഞ്ഞു പിറന്നു പ്രതീക്ഷിച്ചതിലും ഒരാഴ്ച മുൻപേ ആശുപത്രിയിൽ അഡ്മിറ്റാകേണ്ടി വന്നു, ശ്വാസതടസ്സമായിരുന്നു കാരണം.
തൻവിയുടെ ഡെലിവറി സിസേറിയൻ ആതിൻ്റെ കാരണവും ശ്വാസതടസ്സമായിരുന്നു. കറക്ട് ടൈമിൽ ഇത്തവണയും വന്നിട്ടുണ്ട്. ഒരു മനുഷ്യന് വരാവുന്ന ഏറ്റവും വൃത്തികെട്ട അസുഖമാണ് ശ്വാസം മുട്ടൽ ഭീകരമായ ശ്വാസം മുട്ടലായിരുന്നു താൻ അനുഭവിച്ചത്. നിരവധിപേരാണ് അമ്മക്കും മകൾക്കും ആശംസകളുമായെത്തുന്നത്.
ഗർഭകാല വിശേഷങ്ങളും ചോദ്യങ്ങളും മറുപടിയുമൊക്കെയായി അഞ്ജലി ഒട്ടനവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. ഗർഭകാലത്തുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകളൊക്കെ അഞ്ജലി അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഞങ്ങൾ കരുതിയത് പോലൊന്നും നടന്നില്ല എന്ന് പറഞ്ഞും അഞ്ജലി വീഡിയോ ഷെയർ ചെയ്തിരുന്നു.