കലാഭവൻ മണിയുടെ കുടുംബം ജീവിക്കുന്നത് ചേട്ടൻ വാങ്ങിയിട്ടിരുന്ന വീടുകളുടെ വാടകയിൽ നിന്നുള്ള വരുമാനം കൊണ്ട്- ആർ എൽ വി രാമകൃഷ്ണൻ

കലാഭവൻ മണി മലയാള സിനിമ പ്രേമികള്‌ ഇത്രയധികം നെഞ്ചിലേറ്റിയ മറ്റൊരു താരമില്ല. ആ വേർപാട് ജനഹൃദയങ്ങളിൽ ഉണ്ടാക്കിയ വലിയ ഒരു മുറിപ്പാട് കൂടിയായിരുന്നു. നിരവധി ഹിറ്റ് ഗാനങ്ങളും മികച്ച കഥാപത്രങ്ങളുമായിരുന്നു താരം പ്രേക്ഷകർക്കായി സമ്മനിച്ചതും. എന്നാൽ ഇപ്പോൾ കലാഭവൻ മണിയുടെ കുടുംബം ഇപ്പോൾ ജീവിക്കുന്നത് കലാഭവൻ മണി വാങ്ങിയിട്ടിരുന്ന വീടുകളിലെ വാടക കിട്ടിയിട്ടാണെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് സഹോദരനായ ആർ എൽ വി രാമകൃഷ്ണൻ.

‘മണിച്ചേട്ടന്റെ മരണത്തിൽ നിന്ന് ഞങ്ങളുടെ കുടുംബം ഇപ്പോഴും കരകയറിയിട്ടില്ല. ചേട്ടൻ പോയതോടെ ഞങ്ങൾ പഴയതു പോലെ ഏഴാംകൂലികളായി. സാമ്പത്തിക സഹായം മാത്രമല്ല ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഒരാളുണ്ട് എന്ന തോന്നലുണ്ടായിരുന്നു. മോൾ ലക്ഷ്മി ഒരു ഡോക്ടറാകണമെന്നും നാട്ടുകാരെ സൗജന്യമായി ചികിത്സിക്കണമെന്നുമൊക്കെ ചേട്ടന്റെ വലിയ ആഗ്രഹങ്ങളായിരുന്നു.

അതിനുള്ള കഠിന ശ്രമത്തിലാണവൾ. ചേട്ടൻ വാങ്ങിയിട്ടിരുന്ന വീടുകളുടെ വാടകയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ചേട്ടത്തിയമ്മയും മോളും ജീവിക്കുന്നത്. നാലര സെന്റിലെ കുടുംബ വീട്ടിലാണ് ഞാനും ഒരു ചേച്ചിയും താമസിക്കുന്നത്. ചേട്ടൻ ഉണ്ടായിരുന്നപ്പോൾ എല്ലാവരെയും സഹായിച്ചു.ചേട്ടൻ പോയതോടെ സഹായിക്കാൻ ആരുമില്ലാതായി’.