എനിക്ക് ബോൺട്യൂമറാണ്, രണ്ട് വർഷമായി, പുറത്തേക്കാണ് വളരുന്നത്- റോബിൻ

ഏറ്റവും കൂടുതൽ ആരാധകരുള്ള ടെലിവിഷൻ താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് സീസൺ നാലിലൂടെയാണ് റോബിൻ സുപരിചിതനായത്. ഷോ പൂർത്തികരിക്കാൻ സാധിച്ചിരുന്നില്ല. സഹമത്സരാർത്ഥിയെ മർദ്ദിച്ചതിന്റെ പേരിൽ 70 ദിവസത്തിൽ റോബിന് പുറത്താകേണ്ടി വന്നു. മുന്നോട്ട് താരം നിന്നിരുന്നുവെങ്കിൽ ഒരുപക്ഷേ ബി​ഗ് ബോസ് സീസൺ നാലിന്റെ വിജയ കിരീടം റോബിൻ സ്വന്തമാക്കുമായിരുന്നു.

കാലങ്ങളായി തന്നെ വേട്ടയാടുന്ന രോഗവിവരത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഡോക്ടർ റോബിൻ, വാക്കുകളിങ്ങനെ, എനിക്ക് ഇടയ്ക്ക് തലവേദന വരും.. അത് സഹിക്കാൻ പറ്റാത്തതാണ്.. അത് മരുന്ന് കഴി്ച്ചാലും മാറില്ല.. വലിയ ബുദ്ധിമുട്ടാണ്..

എനിക്ക് ബോൺട്യൂമറാണ്.. അവതാരിയുടെ കൈ തലയിൽ തൊടീച്ചാണ് റോബിൻ ഈ വിവരം പുറത്ത് വിട്ടത്.. തലയുടെ ബാക്കിൽ തനിക്ക് വലിയൊരു മുഴയുണ്ട് എന്നാണ് റോബിൻ പറഞ്ഞത്.. ബോൺ ട്യൂമറാണ് എനിക്ക്… രണ്ട് വർഷമായി… ഇത് പുറത്തേക്ക് മാത്രമാണ് വളരുന്നത്.. വർഷത്തിൽ ഒരിക്കൽ ഇതിന്റെ സ്‌കാനിംഗ് എടുത്ത് നോക്കി അതിന്റെ വളർച്ച നോക്കാറുണ്ട്.. അത് തലച്ചോറിന് അകത്തേക്ക് വളർന്ന് കഴിഞ്ഞാൽ സർജറി ചെയ്യണം

രോഗവിവരം വെളിപ്പെടുത്തിക്കൊണ്ട്.. ഇങ്ങനെ പല സങ്കടങ്ങളും പ്രതിസന്ധികളും ജീവിതത്തിൽ ഉണ്ടാകും എന്നും അതെല്ലാം തരണം ചെയ്ത് നമ്മൾ മുന്നോട്ട് പോകണം എന്നും റോബിൻ എല്ലാവരോടുമായി പറയുന്നു.. റോബിൻ ഇപ്പോൾ പുറത്ത് വിട്ട രോഗവിവരം കേട്ട് ആരാധകർ ആകെ ഞെട്ടിയിരിക്കുകയാണ്.. ഈ രോഗവിവരം മറച്ച് വെച്ചാണോ ഇത്രയും നാൾ നടന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്.ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും ഉണ്ട്.. ഞങ്ങളുടെ ഡോക്ടർക്കു ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല.. ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകും.

Share this on...