മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ഷഫ്ന. കൊച്ചുകുട്ടി ആയിരുന്നപ്പോൾ മുതൽ ഷഫ്നയെ പ്രേക്ഷകർക്ക് അറിയാം.1998 ൽ ചിന്തവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിൽ എത്തിയ ഷഫ്ന പിന്നീട് മികച്ച ചിത്രങ്ങളുടെ ഭാഗമാകുകയായിരുന്നു. 2007 ൽ പുറത്തിറങ്ങിയ കഥപറയുമ്പോൾ എന്ന ചിത്രത്തിലൂടെയാണ് നടി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. ശ്രീനിവാസന്റെ മകളായിട്ടായിരുന്നു ഷഫ്ന ചിത്രത്തിൽ എത്തിയത്. ഷഫ്നയുടെ യഥാർഥ ജീവിതവും പ്രണയവിവാഹവും ഒരു റൊമാന്റിക് സിനിമപോലെയായിരുന്നു. 2013 ലായിരുന്നു ഷഫ്നയുടേയും സജിന്റേയും വിവാഹം.
ഏഴാം വിവാഹവാര്‍ഷികത്തില്‍ ഭര്‍ത്താവ് സജിന്‍ സ്നേഹചുംബനവുമായി എത്തിയിരിക്കുകയാണ് ഷഫ്ന. മനോഹരമായ കുറിപ്പിനൊപ്പമാണ് താരം വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്നത്. തന്റെ ജീവിതത്തെ വിചാരിച്ചതിലും ഏറ്റവും സുന്ദരവും സന്തോഷകരവും ആകര്ഷണീയവുമാക്കിയെന്നാണ് താരം കുറിക്കുന്നത്.
“എന്റെ ജീവിതത്തെ ഞാന്‍ വിചാരിച്ചതിലും ഏറ്റവും സുന്ദരവും സന്തോഷകരവും ആകര്‍ഷണീയവുമാക്കി മാറ്റിയതിന് നന്ദി ഇക്ക. എന്നെ ഈ ലോകത്ത് നിങ്ങളെപ്പോലെ മറ്റാര്‍ക്കും മനസിലാക്കാനോ എന്റെ ചെയ്തികളും സഹിക്കാനോ കഴിയില്ല. എന്നെയും എന്റെ ജീവിതത്തെയും എല്ലായ്പ്പോഴും മനോഹരമാക്കാന്‍ നിങ്ങള്‍ ചെയ്ത കാര്യങ്ങള്‍ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നിങ്ങളോടൊപ്പമുള്ളപ്പോള്‍ എന്റെ ജീവിതത്തില്‍ ഒരു കുറവും എനിക്ക് അനുഭവപ്പെടാറില്ല. അല്ലാഹു എനിക്ക് തന്ന സ്നേഹത്തിന്റേയും സന്തോഷത്തിന്റേയും ഒരുകെട്ട് മധുരമാണ് നിങ്ങള്‍. മരണം വരെ അത് എന്റെ ഹൃദയത്തില്‍ ഏറ്റവും സുരക്ഷിതമായി സൂക്ഷിക്കുമെന്ന് ഞാന്‍ ഉറപ്പാ