റോബിൻ ബസിന് ഇന്നും പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. പെർമിറ്റ് ലംഘനം ചൂണ്ടികാട്ടി തൊടുപുഴ കരിങ്കുന്നത്ത് നടന്ന പരിശോധയിലാണ് പിഴ ചുമത്തിയത്. 7500 രൂപ പിഴയടക്കേണ്ട നിയമലംഘനമാണെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. തൊടുപുഴയിൽ നാളെയും പരിശോധനയുണ്ടാവുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. എന്നാൽ റോബിൻ ബസ് സർവീസ് നടത്തുന്നത് പുതുക്കിയ കേന്ദ്ര മോട്ടോർ വാഹന നിയമം അനുസരിച്ചാണെന്ന് പറയുകയാണ് സന്ദീപ് ജി വാര്യർ.
പുതിയ കേന്ദ്ര നിയമം വാസ്തവത്തിൽ വലിയ അവസരമാണ് ഈ മേഖലയിൽ യുവാക്കൾക്ക് നൽകുന്നത്. നൂറു കണക്കിന് ചെറുപ്പക്കാർക്ക് ആൾ ഇന്ത്യ പെർമിറ്റ് എടുത്ത് സധൈര്യം ബസ് സർവീസുകൾ ആരംഭിക്കാം. മറ്റൊന്ന് ശബരിമലയിലേക്കുള്ള കെ എസ് ആർ ടി സി കൊള്ളയും അവസാനിപ്പിക്കാൻ കഴിയുമെന്നതാണെന്ന് സന്ദീപ് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.
റോബിൻ ബസ്സിനെതിരെ ഇന്നും സർക്കാർ പ്രതികാര നടപടി തുടരുകയാണ്. റോബിൻ ബസ് സർവീസ് നടത്തുന്നത് പുതുക്കിയ കേന്ദ്ര മോട്ടോർ വാഹന നിയമം അനുസരിച്ചാണ്. സ്റ്റാൻഡിൽ കയറാനും ആളെ ഇറക്കാനും കയറ്റാനും ബോർഡ് വച്ച് ഓടാനും എല്ലാം ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉള്ള ബസുകൾക്ക് പുതുക്കിയ കേന്ദ്ര നിയമ പ്രകാരം സാധിക്കും. കളർ കോഡും ബാധകമല്ല. പുതുക്കിയ കേന്ദ്ര നിയമം തങ്ങൾക്ക് മാത്രം ബാധകമല്ലെന്ന് പറയാൻ കേരളം ഒരു സ്വതന്ത്ര രാജ്യവുമല്ല. കോടതിക്ക് മുമ്പാകെ കേസ് വരുമ്പോൾ സംസ്ഥാന സർക്കാരിന്റെ ചീട്ട് കീറും എന്ന് വ്യക്തമായി അറിയുന്നത് കൊണ്ടാണ് റോബിൻ ബസ് ഉടമ ഇതരത്തിലൊരു ധീരത കാണിക്കുന്നത്.
പുതിയ കേന്ദ്ര നിയമം വാസ്തവത്തിൽ വലിയ അവസരമാണ് ഈ മേഖലയിൽ യുവാക്കൾക്ക് നൽകുന്നത്. നൂറു കണക്കിന് ചെറുപ്പക്കാർക്ക് ആൾ ഇന്ത്യ പെർമിറ്റ് എടുത്ത് സധൈര്യം ബസ് സർവീസുകൾ ആരംഭിക്കാം. മറ്റൊന്ന് ശബരിമലയിലേക്കുള്ള കെ എസ് ആർ ടി സി കൊള്ളയും അവസാനിപ്പിക്കാൻ കഴിയുമെന്നതാണ്.