പേളിയുടെ വയർ വിശേഷം മൂലം സാധാരണക്കാരനു ഓൺലൈൻ വാർത്തകൾ തുറക്കാൻ ആകുന്നില്ല. ഇതാദ്യമാണോ ഒരു പെൺകുട്ടി ഗർഭം ധരിക്കുന്നത്..കാവ്യയും മഞ്ജുവും അടക്കം ഗർഭിണിയായ നാട്ടിൽ അവരുടെ വാലേ കെട്ടാൻ ഇല്ലാത്ത പേളിയേ എന്തിനു പൊക്കി പിടിക്കണം എന്നും രൂക്ഷമായ കമന്റുകൾ. ഇനി പേളിയുടെ ഗർഭ വാർത്ത ഇട്ടാൽ പേജ് ബ്ളോക്ക് ചെയ്യും എന്നു വരെ പല മാധ്യമങ്ങളിലും ഭീഷണികൾ..
ചാനൽ ഇത്രയ്ക്ക് തരം താണോയെന്നും വാര്‍ത്താ ദാരിദ്രമാണോയെന്നും നടന് ഫേസ്ബുക്കില്‍ കുറിച്ചു. ‘നിറവയറുമായി നൃത്തം ചെയ്ത് പേളി: വൈറലായി ബേബി മമ്മ ഡാന്‍സ്’ എന്ന വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് നടന്റെ വിമര്‍ശനം.
മറക്കരുത്. കര്‍ഷക തൊഴിലാളികളുടെയും, ബീഡി തൊഴിലാളികളുടെയും, ജനകീയ കലാകാരന്മാരുടെയും, സാധാരണക്കാരന്റെയും പൈസ കൊണ്ടാണ് ‘ജനതയുടെ ആത്മാവിഷ്കാരം’ എന്ന് പറഞ്ഞ് ചാനൽ കെട്ടി പൊക്കിയത്. പേളിയുടെ ഗര്‍ഭ വാര്‍ത്ത അറിയിക്കാനല്ലെന്നും സന്തോഷ് ഫേസ്ബുക്കിൽ കുറിച്ചു.കഴിഞ്ഞ ദിവസമാണ് പേളി മാണിയുടെ ബേബി മമ്മ ഡാന്‍സ് വീഡിയോ നടിയുടെ യുട്യൂബ് ചാനലില്‍ റിലീസ് ചെയ്തത്. ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദാണ് പേളിയുടെ നൃത്തം പകര്‍ത്തിയത്. വീഡിയോ ഇതിനോടകം എട്ട് ലക്ഷത്തിലധികം പേര് കണ്ടുകഴിഞ്ഞു. പേളി മാണിയുടെ ആത്മവിശ്വാസത്തേയും എനര്‍ജിയേയും പ്രശംസിച്ച് നിരവധിപേരാണ് വീഡിയോക്ക് താഴെ പ്രതികരിക്കുന്നത്.
കൊവിഡ് പകര്‍ച്ചവ്യാധി കാലത്ത് ജീവന്മരണ പോരാട്ടം നടത്തുകയാണ് ഇവിടെ സാധാരണക്കാരെന്നും സന്തോഷ് കീഴാറ്റൂര്‍ കൂട്ടിച്ചേര്‍ത്തു.സന്തോഷ് കീഴാറ്റൂര്‍ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ.‘അയ്യേ..ഇതാണോ കൈരളി? ഇത്രയും തരംതാഴ്ന്നോ വാര്‍ത്താ ദാരിദ്ര്യം ആണോ. ഇതെന്താ ‘ദിവ്യ ഗര്‍ഭമോ’ മറക്കരുത്, കര്‍ഷക തൊഴിലാളികളുടെയും, ബീഡി തൊഴിലാളികളുടെയും, ജനകീയ കലാകാരന്മാരുടെയും, സാധാരണക്കാരന്റെയും പൈസ കൊണ്ടാണ് ‘ജനതയുടെ ആത്മാവിഷ്കാരം’ എന്ന് പറഞ്ഞ് കൈരളി കെട്ടി പൊക്കിയത്. പേളിയുടെ ഗര്‍ഭ വാര്‍ത്ത അറിയിക്കാനല്ല. രോഗകാലത്ത് ജീവന്മരണ പോരാട്ടം നടത്തുകയാണ് ഇവിടെ സാധാരണക്കാര്‍.