നടി ശരണ്യ ആനന്ദ് വിവാഹിതയായി

കുടുംബവിളക്ക് എന്ന പരമ്പരയിൽ വേദികയെ അവതരിപ്പിക്കുന്ന നടി ശരണ്യ ആനന്ദ് വിവാഹിതയായി. മനേഷ് രാജൻ നായരാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽവച്ചായിരുന്നു ചടങ്ങുകൾ നടന്നത്.

ഫാഷൻ ഡിസൈനറും കൊറിയോഗ്രാഫറും മോഡലുമായ ശരണ്യ സുജാതയുടെയും ആനന്ദ് രാഘവന്‍റെയും മകളായി സൂററ്റിലായിരുന്നു ജനിച്ചത്.നാലുവർഷമായി മലയാള സിനിമയിലുളള പത്തനംതിട്ട അടൂർ സ്വദേശിയായ ശരണ്യ ജനിച്ച് വളർന്നത് ഗുജറാത്തിലാണ്. നടി വിവാഹിതയായി. വിവാഹം നിശ്ചയിച്ച വിവരം ശരണ്യ ആണ് സോഷ്യൽ മീഡിയ വഴി അറിയിച്ചത്. അദ്ദേഹം ഹൃദയം കവർന്നുവെന്നും അദ്ദേഹത്തിൻ്റെ പേര് ഇനി തൻ്റെയൊപ്പംകാണും. തൻ്റെ തുടർന്നുള്ള ജീവിതത്തിലേക്ക് ഒരാളെ താൻ തെരഞ്ഞെടുത്തുവെന്നും എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ടാകണമെന്നും പറഞ്ഞു കൊണ്ടായിരുന്നു ശരണ്യ വിവാഹവിശേഷം പങ്കിട്ടത്. മാത്രമല്ല താരത്തിന്റെ പ്രീ വെഡ്ഡിങ് ഫോട്ടോകളും ഏറെ വൈറൽ ആയിരുന്നു.

2016ൽ ബിയോണ്ട് ദ ബോർഡേഴ്‌സ് എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.ചെറിയ കഥാപാത്രമായിരുന്നു എങ്കിലും ലാലേട്ടനോടൊപ്പം അരങ്ങേറ്റ ചിത്രത്തിൽ അഭിനയിക്കാൻ പറ്റി എന്നത് ഭാഗ്യമായി കാണുന്നുവെന്നും ശരണ്യ വ്യക്തമാക്കിയിരുന്നു.പിന്നീട് തനഹ,ലാഫിങ് അപ്പാർട്ട്‌മെന്റ് എന്നി ചിത്രങ്ങളിലെ നായികയായി.2014-2015 കാലത്ത് കേരളത്തിലെത്തിയ ശരണ്യ അച്ഛനും അമ്മയും അടങ്ങിയ കുടുംബത്തോടൊപ്പമാണ് ഇപ്പോൾ കൊച്ചിയിൽ താമസിക്കുന്നത്. ഇപ്പോൾ കുടുംബവിളക്കെന്ന ഹിറ്റ് പരമ്പരയിലാണ് താരം അഭിനയിക്കുന്നത്.വില്ലത്തി കഥാപാത്രമായാണെത്തുന്നത്.

ചാലക്കുടിയാണ് മനീഷിന്റെ സ്വദേശം.എന്നാൽ ജനിച്ച് വളർന്നത് നാഗ്പൂരിലാണെന്നും ശരണ്യ വ്യക്തമാക്കിയിരുന്നു.കുടുംബ ബിസിനസിന്റെ ഭാഗമായി അവിടെ പ്രവർത്തിക്കുകയാണ് അദ്ദേഹം.ഗുജറാത്തിലായിരുന്നു താൻ ജനിച്ചു വളർന്നതെന്നും പ്രണയവിവാഹമല്ല തന്റേതെന്നും ശരണ്യ ആനന്ദ് പറയുന്നു.നാഗ്പൂരിൽ ജനിച്ച് വളർന്ന മലയാളിപ്പയ്യനെ ജീവിതപങ്കാളിയാക്കിയതിന്റെ സന്തോഷത്തിൽ ആണ് ഇപ്പോൾ ശരണ്യ

Share this on...