‘പത്താനിലെ ഗാനത്തിൽ ദീപികയുടെ ഷഡ്ഢി കളർ പ്രശ്നം…കാവി നിറത്തിലുള്ള ബിക്കിനി അണിഞ്ഞതിന് സിനിമ ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം …!!!

ഹിന്ദി സിനിമ മേഖലയിൽ ഇപ്പോൾ എവിടെയും കേൾക്കുന്ന ഒരു സംഭവമാണലോ ബോയിക്കോട്ട് പുതുതായി പുറത്തിറങ്ങുന്ന സിനിമയിക്കെതിരെയാണ് ഇത്തരത്തിൽ ബോയിക്കോട്ട് നടത്തുന്നത്.അതുകൊണ്ട് തന്നെ കഴിഞ്ഞ കുറച്ചകാലമായി നോക്കിയാൽ തന്നെ വലിയ ഹിറ്റ് സിനിമകൾ ബോളിവുഡിൽ നിന്നും വന്നിരുന്നില്ല എന്നതാണ് വാസ്തവം.ഹിന്ദി സിനിമയയിൽ പുറത്തിറങ്ങുന്ന പുതിയ സിനിമയിക്കെതിതിരെ ആരാധകർ വലിയ രീതിയിൽ രംഗത്ത് എത്താറുണ്ട്.ഓരോ സിനിമ പുറത്ത് വരുമ്പോഴും ബോയ്‌ക്കോട്ട് കാരണങ്ങൾ കൊണ്ട് നമ്മൾ ഞെട്ടാറുണ്ട്.

ആരെയും ഞെട്ടിക്കുന്ന കാരണങ്ങൾ ഉന്നയിച്ചാണ് ഇത്തരത്തിലുള്ളവർ സിനിമയെ ബോയ്ക്കോട്ട് ചെയ്യുന്നത്.അത്തരത്തിൽ ഇപ്പോൾ വലിയ പ്രതീക്ഷയോടെ ഇന്ത്യ ഒട്ടാകെ കാത്തിരിക്കുന്ന കിംഗ് ഖാൻ ഷാരൂഖിന്റെ പത്താൻ എന്ന സിനിമ.സിനിമ വലിയ പ്രതീക്ഷകളോടെയാണ് എത്തുന്നത് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.ഒരുപക്ഷെ ബോളിവുഡ് സിനിമയിലെ റെക്കോർഡുകൾ എല്ലാം വാരിക്കൂട്ടും എന്നും പറയുന്നുണ്ട്.

സിനിമയിലെ ആദ്യ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയിൽ തരംഗമായിരിക്കുകയാണ്.ചുരുങ്ങിയ സമയം കൊണ്ട് തന്നെ യൂട്യൂബിൽ ട്രെൻഡിങ്ങിലും ഗാനം കയറിയിരുന്നു.ഷാറുഖ്ഖാനും ദീപികയും ഒന്നിച്ചെത്തിയ ഗഗാനം ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.ഇപ്പോൾ ഇതാ ഈ സിനിമയിക്കെതിരെ ബോയ്കോട്ട് പ്രഖ്യപനവുമായി എത്തിയിരിക്കുകയാണ് സം ഘ പരിവാർ .ഇതിന്റെ കാരണമാണ് എല്ലാവരെയും ഞെട്ടിച്ചത് കാരണം എന്തെന്നാൽ പുറത്തിറങ്ങിയ ഗാനത്തിൽ ദീപിക കാവിനിറത്തിലുള്ള വസ്ത്രം ധരിച്ചെത്തുന്ന ഒരു ഗ്ലാമർ രംഗമുണ്ട് . കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചെത്തിയതിനെ തുടർന്നാണ് സിനിമ ബഹിഷ്‌ക്കരണവുമായി ഇവർ രംഗത്ത് എത്തിയത്.

എന്തായാലും ഈ കാരണം കേട്ട് അത്ഭുതപെട്ടിരിക്കുകയാണ് എല്ലാവരും.ഇത്ര ചെറിയ കാരണം കൊണ്ട് ഇതിനാണ് ഇവർ ഇങ്ങനെ ചെയ്യുന്നത് എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയം കൂടിയാണ് ഇത്.

Share this on...