മലയാളികളുടെ പ്രിയപ്പെട്ട നടനും മിമിക്രി കലാകാരനുമാണ് ഷാജു ശ്രീധര്‍. പഴയകാല നടി ചാന്ദ്നിയെയാണ് ഷാജു വിവാഹം ചെയ്തത്. സീരിയലുകളിലും സജീവമായ നടനായിരുന്നു ഷാജു. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന ചാന്ദ്നി ഇപ്പോള്‍ നൃത്താധ്യാപികയാണ്. താരദമ്പതികള്‍ക്ക് രണ്ട് പെണ് മക്കളാണുള്ളത്. നന്ദന നീലാഞ്ജന എന്നാണ് മക്കളുടെ പേര്. അടുത്തിടെ എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാം എന്ന പരിപാടിയില്‍ ഷാജുവും ചാന്ദ്നിയും എത്തിയിരുന്നു. പരിപാടിയില്‍ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ഇരുവരും മനസ് തുറക്കുകയും ചെയ്തു.
കോട്ടപ്പുറത്തെ കൂട്ടുകുടുംബം എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോഴാണ് ഷാജുവിനെ കണ്ടതെന്നാണ് ചാന്ദ്നി പറയുന്നത്. ‘കോട്ടപ്പുറത്തെ കൂട്ടുകുടുംബത്തിന്റെ സെറ്റില്‍ വെച്ചാണ് ആദ്യമായി ഷാജുവിനെ കണ്ടത്. സെറ്റിലേക്ക് ഒരു ദിവസം ഷാജു കൂളിങ് ഗ്ലാസ് ഒക്കെ ധരിച്ച് എത്തി. ആ വരവ് കണ്ടപ്പോഴാണ് ആദ്യമായി ശ്രദ്ധിച്ചത്. അന്ന് ചെറുതായി സാധാരണപോലെ പരിചയപ്പെട്ടു. പിന്നീട് നിരവധി സിനിമകളിലും സീരിയലുകളിലും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചു. അവസാനം പ്രണയമായി.’ ചാന്ദ്നി പറയുന്നു.
‘പരസ്പരം ഒരുപാട് സംസാരിക്കുമായിരുന്നു. ലാന്ഡ്ഫോണ് വഴിയാണ് ഏറ്റവും കൂടുതല്‍ സംസാരിച്ചത്. അത് ഒരിക്കല്‍ ചാന്ദ്നിയുടെ വീട്ടുകാര്‍ കണ്ടുപിടിച്ചു. ഇനി ഈ ബന്ധം തുടരരുത് എന്ന് പറഞ്ഞു. എങ്കിലും ഞങ്ങള്‍ പ്രണയിച്ചു. വീട്ടില്‍ പോയി നേരിട്ട് ചോദിച്ചപ്പോള്‍ മിമിക്രിക്കാരന് കെട്ടിച്ച് കൊടുക്കാന്‍ താല്പര്യമില്ലെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. ഒടുവില്‍ ഞങ്ങള്‍ ഒളിച്ചോടി പോയി വിവാഹം ചെയ്യാന്‍ തീരുമാനിച്ചു. അങ്ങനെയാണ് പാലക്കാട്ടെ ഒരു രജിസ്ട്രോഫീസില് വെച്ച് വിവാഹം നടന്നത്’ ഷാജു പറഞ്ഞു. വീട്ടുകാരെ ഭയന്നാണ് വിവാഹം ചെയ്തതെങ്കിലും പിറ്റേദിവസം രണ്ടുവീട്ടുകാരും പെട്ടന്ന് ഒന്നായി പാര്‍ട്ടി വരെ നടത്തി. അത് തങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നുവെന്നും ഇരുവരും പറഞ്ഞു.
ഷാജുവിന്റെ ഒപ്പം മക്കളായ നന്ദനയും നീലാഞ്ജനയും റില്‍സ് വീഡിയോകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. മോഹന്‍ലാലിനെ അനുകരിക്കുന്നു എന്ന് ആരെങ്കിലും ചോദിക്കാറുണ്ടോ എന്ന എംജിയുടെ ചോദ്യത്തിന് ആദ്യമൊക്കെ ആളുകള്‍ അങ്ങനെ ചോദിക്കുമായിരുന്നു. അങ്ങനെ ഒരുപാട് വേഷങ്ങള്‍ കൈവിട്ടുപോയിട്ടുണ്ടെന്നായിരുന്നു ഷാജുവിന്റെ മറുപടി. സംസാരിക്കുമ്ബോള്‍ മനപൂര്‍വ്വം അല്ലാതെ തന്നെ അദ്ദേഹത്തിന്റെ ശബ്ദം വന്നുപോകുമായിരുന്നുവെന്നും ഇപ്പൊ കുറെയൊക്കെ മാറി വരുന്നുണ്ടെന്നും ഷാജു പറയുന്നു. പണ്ടൊക്കെ സ്റ്റേജുകളില്‍ ഭയങ്കര ഹരമായിരുന്ന സമയത്തും വരുമാന മാര്‍ഗം ആയതുകൊണ്ടാണ് അദ്ദേഹത്തെ അനുകരിച്ചിരുന്നതെന്നും ഷാജു പറയുന്നു. അല്ലാതെ സിനിമയ്ക്ക് അത് ആവശ്യമില്ലെന്നും ഒരുപാട് നാളുകള്‍ക്ക് ശേഷവുമാണ് ഇപ്പോള്‍ മിമിക്രി കാണിക്കുന്നതെന്നും ഷാജു പറയുന്നു.