ബാലതാരമായി സിനിമയിലെത്തിയ താരമാണ് ശാലിൻ സോയ. മലയാളത്തിലും അന്യഭാഷകളിലും ആയി നിരവധി ചിത്രങ്ങളിൽ ഇതിനോടകം താരം അഭിനയിച്ചിട്ടുണ്ട്. അഭിനേത്രിയും, അവതാരകയും, നർത്തകിയുമായ ശാലിൻ ഇപ്പോൾ സംവിധാനരംഗത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്.
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഓട്ടോഗ്രാഫ് എന്നാ പരമ്പരയിലൂടെ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം പ്രേക്ഷകമനസ്സിൽ കൂടുതൽ സ്ഥാനം പിടിച്ചത്.
ഒരുവൻ, വാസ്തവം, സൂര്യകിരീടം, എൽസമ്മ എന്ന ആൺകുട്ടി, സ്വപ്ന സഞ്ചാരി, മാണിക്യകല്ല്, മല്ലുസിംഗ്, എന്നിങ്ങനെ മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഷോർട്ട് ഫിലിമുകളിലും താരം സജീവമാണ്. ചില ഷോർട്ട് ഫിലിമുകൾ താരം സംവിധാനം ചെയ്തിട്ടുമുണ്ട്. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന മിഴി തുറക്കുമ്പോൾ എന്നാ പരമ്പരയിലൂടെയാണ് താരം ആദ്യമായി മിനിസ്ക്രീൻ രംഗത്ത് പ്രവേശിക്കുന്നത്. തുടർന്ന് നിരവധി പരമ്പരകളിലും ടെലിവിഷൻ അവതരണ രംഗത്തും താരം സജീവമായിരുന്നു.
സമൂഹമാധ്യമങ്ങളിൽ സജീവമായ ശാലിൻ തൻറെ എല്ലാ ചിത്രങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സിനിമയിലും സീരിയലിലും സജീവമായിരുന്ന ശാലിൻ സംവിധാനം ചെയ്തിരുന്ന ഷോർട്ട് ഫിലിമുകളും ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ തൻറെ ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരം. ആള് ആകെ മാറിപ്പോയല്ലോ എന്നാണ് ചിത്രങ്ങൾ കണ്ട് ആരാധകർ പറയുന്നത്. സുഹൃത്ത് പുതിയ ക്യാമറ മേടിച്ചപ്പോൾ എടുത്തതിന്റെ ഫലമാണ് ഈ ഫോട്ടോസെന്ന കാപ്ഷനോടെയാണ് ശാലിന്റെ പുത്തൻ ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്.