മലയാളത്തിലൂടെ ബിഗ് സ്ക്രീനില്‍ എത്തി അന്യഭാഷാ ചിത്രങ്ങളല്‍ സജീവസാന്നിധ്യമായ താരമാണ് ഷംന കാസിം. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് സാധിക്കുമെന്ന് ഷംന പ്രേക്ഷകര്‍ക്ക് കാണിച്ചു തന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ എല്ലായിപ്പോഴും ജനശ്രദ്ധ നേടാറുണ്ട് . ഏറ്റവും ഒടുവിലായി ഷംന പങ്ക് വച്ച ചിത്രങ്ങള്‍ ആണ് ആരാധകരെ കീഴ്പ്പെടുത്തിയിരിക്കുന്നത്.
ചിത്രങ്ങള്‍ പകര്‍ത്തിയത് വി ക്യാപ്ച്ചേര്സ് ആണ് . ഫ്ളോറല്‍ ഡ്രസ്സില്‍ അതിസുന്ദരിയായ ഷംനയെ ആണ് ചിത്രങ്ങളിലുള്ളത് . ചിത്രം പുറത്തുവന്നതിന് പിന്നാലെ ഷംനയ്ക്ക് ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. തമിഴിലും തെലുങ്കിലും ആയി ഒട്ടേറെ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്.കൂടാതെ ഷംന കാസിം നര്‍ത്തകി എന്ന നിലയിലും മികച്ച താരമാണ്. ഭൂരിഭാഗം സിനിമ-സീരിയല്‍ സ്റ്റേജ് ഷോകളിലും ഷംന നിറ സാന്നിധ്യമാണ്.