മകളെക്കുറിച്ച് അഭിമാനം തോന്നിയ കാര്യത്തെക്കുറിച്ച് ദിലീപ്. മീനൂട്ടി പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് അവളേറ്റവും വലിയ പ്രശ്നം അഭിമുഖീകരിച്ചത്. എനിക്കവളോടുള്ള ബഹുമാനമെന്തെന്നാൽ ആ സമയത്താണ് അവൾ നല്ല മാർക്കോടെ പാസായത്. ഒരു വർഷമാണ് നീറ്റിന് വേണ്ടി പഠിക്കേണ്ടത്. മൂന്ന് മാസം ക്രാഷ് കോഴ്സ് ചെയ്ത് അവൾ എൻട്രൻസ് പാസായി. അവൾക്കറിയാത്ത വഴിയിലൂടെയാണ് പോയത്. എനിക്ക് പറ്റുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞു.
കുഴപ്പമില്ല, പോയി നോക്കെന്ന് ഞാന്‍ പറഞ്ഞു. പതുക്കെ പരീക്ഷകളാെക്കെ പിടിക്കാന്‍ തുടങ്ങി. ഒരിക്കല്‍ പോലും അവളോട് പഠിക്ക് എന്ന് പറയേണ്ടി വന്നിട്ടില്ല. കഴിഞ്ഞ ദിവസം അവള് സര്‍ജറി ചെയ്യുന്ന ഫോട്ടോയിട്ടു. അതൊക്കെ കാണുമ്പോള്‍ അഭിമാനമാണ്. എന്റെ മകള്‍ മാത്രമല്ല, ഇതുപോലെ ഒരുപാട് കുട്ടികള്‍ പഠിക്കുന്നുണ്ട്. ഏതൊരു അച്ഛന്റെയും അമ്മയുടെയും സ്വപ്നമാണ് മക്കള്‍. നമ്മള് ജീവിക്കുന്നത് മക്കള്‍ക്ക് വേണ്ടിയാണെന്നും ദിലീപ് ചൂണ്ടിക്കാട്ടി.
മകളോട് സുഹൃത്തെന്ന പോലെയാണ് പെരുമാറാറെന്നും ദിലീപ് വ്യക്തമാക്കി. മീനാക്ഷിയെ പോലെ മഹാലക്ഷ്മിയും എന്റെ സുഹൃത്താണ്. അച്ഛാ, അതെനിക്ക് ചെയ്ത് തന്നില്ലെങ്കില്‍ അയാം നോട്ട് യുവര്‍ ഫ്രണ്ട് എന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. രണ്ട് പേരും നല്ല ഹ്യൂമര്‍സെന്‍സുള്ളവരാണ്. ഒരാള്‍ ഇത്തിരി സൈലന്റാണ്. മറ്റെയാള്‍ വയലന്റാണെന്നും ദിലീപ് ചിരിച്ച് കൊണ്ട് പറഞ്ഞു.
മാത്രമലല്, തന്റെ സൗഹൃദങ്ങളെക്കുറിച്ചും ദിലീപ് സംസാരിച്ചു. ഓരോ ഘട്ടത്തിലും പല തരത്തില്‍ എന്നെ സഹായിച്ചവരുണ്ട്. ഇക്കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ ചിന്തിക്കാത്ത ആളുകള്‍ വരെ എന്നെ പിന്തുണച്ച് ഈ നോര്‍മല്‍ അവസ്ഥയിലേയ്ക്ക് കൊണ്ടുവന്നു. പക്ഷെ അവരുടെ സഹായമൊന്നും നിയമവിരുദ്ധമായല്ല. അവര്‍ക്കെന്നെ വര്‍ഷങ്ങളായി അറിയാം.
സിനിമ എന്ന് പറയുമ്പോള്‍ എന്റെ മുമ്പില്‍ ആദ്യം വരുന്ന മുഖം ജയറാമേട്ടന്റെയാണ്. സിനിമയിലേക്കുള്ള വാതില്‍ തുറന്ന് തന്നയാള്‍. പിന്നീട് ഓരോ ഘട്ടത്തിലും എന്നെ സഹായിച്ചവരുണ്ട്. ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടായപ്പോഴും എന്റെ കുടുംബത്തെ സത്യേട്ടന് പാംപര്‍ ചെയ്ത് നിര്‍ത്തി. വലിയ പ്രശ്നം വന്നപ്പോഴും തന്റെ ഭാവി പോലും നോക്കാതെ ഇറങ്ങി വന്ന് പിന്തുണച്ചവരാണ് ഗണേശേട്ടനും സിദ്ദിഖ് ഇക്കയുമെല്ലാം.