കോവിഡിൽ നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടപ്പോള്‍ രാവും പകലും കര്‍മനിരതരായി ആരോഗ്യപ്രവര്‍ത്തകര്‍. ആ സമയത്ത് മാധ്യമവാര്‍ത്തകളില്‍ ശ്രദ്ധ പിടിച്ച ഒരാളായിരുന്നു നടി ശിഖ മല്‍ഹോത്ര. കൊവിഡ് 19 പടര്‍ന്നു പിടിച്ച സമയത്ത് തന്റെ പഴയ നഴ്സിംഗ് കുപ്പായം എടുത്തണിഞ്ഞ് ശിഖ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. രാവും പകലും കര്‍മനിരതയായി ജോലി ചെയ്യുന്നതിനിടയില്‍ ശിഖയെയും കൊവിഡ് ബാധിച്ചു.
ഏകദേശം ഒരുമാസത്തോളം നീണ്ട ചികിത്സയ്ക്കൊടുവില്‍ കൊവിഡ് ഭേദമായെങ്കിലും താരം പഴയ ജീവിതത്തിലേക്ക് തിരിച്ച് വന്നില്ല. ഇപ്പോള്‍ പക്ഷാഘാതം വന്ന് കിടപ്പിലാണ്. മുംബെയിലെ കൂപ്പര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ് നടി. കോവിഡ് മുക്തരായവരില്‍ പത്ത് ശതമാനം മുതല്‍ ഇരുപത് ശതമാനത്തോളം പേര് കോവിഡാനന്തര രോഗങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്നുണ്ട് എന്നാണ് കണക്ക്. 2014ല്‍ ഡല്‍ഹിയിലെ മഹാവീര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും നഴ്സിങ്ങില്‍ ബിരുദം നേടിയ ശിഖ പിന്നീട് അഭിനയത്തിലേക്ക് തിരിയുകയായിരുന്നു.
സഞ്ജയ് മിശ്രയുടെ കാഞ്ച്ലി ലൈഫ് ഇന്‍ സ്ലൗ എന്ന സിനിമയില്‍ പ്രധാന വേഷം ചെയ്താണ് ശിഖ ശ്രദ്ധനേടുന്നത്. പിന്നീട് ഷാരൂഖ് ഖാന് നായകനായ ഫാന്‍ എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.