ദിലീപിനെതിരെ നടി ശോഭന രംഗത്ത്, ഒരു തമിഴ് വാരികയ് ക്ക് നൽകിയ അഭിമുഖത്തിൽ കേരള പോലീസിന്റെ അന്വേഷണ പാടവത്തെ ശോഭന പ്രകീർത്തിച്ച് സംസാരിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങളും ദിലീപ് ചെയ്തുകൂട്ടിയിട്ടുള്ള കുറ്റകൃത്യങ്ങളും ബന്ധപ്പെട്ടാണ് ശോഭനയുടെ തുറന്നു പറച്ചിലുകൾ. ദിലീപിന് ജാമ്യം അനുവദിക്കുന്നത് സംബന്ധിച്ച നടപടികൾ ഒന്നും ഇതുവരെ കൈകൊണ്ടിട്ടില്ല. ഈ അവസരത്തിലാണ് ശോഭന ദിലീപിനെ കുറിച്ചുള്ള അഭിപ്രായവുമായി രംഗത്ത് എത്തിയിരിക്കുന്നത് .
ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ശോഭന ദിലീപിനെ കുറിച് സംസാരിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവം അറിഞ്ഞപ്പോൾ വല്ലാത്ത സങ്കടം തോന്നി. മലയാളസിനിമയിൽ ഇത്തരം ഒരു സംഭവം നടന്നു എന്ന് തന്നെ വിശ്വസിക്കാൻ കഴിയുന്നില്ല. ഒരു നടിയെ നിരന്തരം ആക്രമിക്കുക ഗുണ്ടകളെ വച്ച് ക്വട്ടേഷൻ കൊടുത്ത് പീഡിപ്പിക്കുക തുടർന്ന് ഫോട്ടോസും വിഡിയോസും പകർത്തി അത് കണ്ട് രസിക്കുക തുടങ്ങിയ കാര്യങ്ങൾ കേൾക്കുമ്പോൾ തന്നെ പേടി തോന്നുന്നു എന്നാണ് ശോഭന പറയുന്നത്. അതും മലയാള സിനിമ മേഖലയിൽ ഒരിക്കലും ചിന്തിക്കാൻ പോലും പറ്റാത്ത പ്രവർത്തികൾ. പണ്ടൊക്കെ ഒരു കുടുംബം പോലെ ആയിരുന്നു മലയാള സിനിമ, നടിമാരെല്ലാം വളരെ സുരക്ഷിതരായിരുന്നു. ഇന്ന് അതല്ല സ്ഥിതി മലയാള സിനിമ ഒരുപാട് മാറിപ്പോയി ദിലീപുമായി കുറേക്കാലമായിട്ട് തനിക്ക് അടുപ്പം ഇല്ലെന്നും ശോഭന വ്യക്തമാക്കി.
1997 ൽ കളിയൂഞ്ഞാൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചായിരിന്നു ദിലീപിനെ ആദ്യമായി കാണുന്നത് ആ ചിത്രത്തിൽ സഹനടൻ ആയിരുന്നു ദിലീപ്. എല്ലാരോടും വളരെ മാന്യമായിട്ടായിരുന്നു ദിലീപിന്റെ പെരുമാറ്റം. മിമിക്രി കാണിച്ചും ചിരിപ്പിച്ചുo സെറ്റിൽ എല്ലാവരുടെയും പ്രിയങ്കരനായി മാറുകയും ചെയ്തിരുന്നു. ഷൂട്ടിങ് ഇടവേളകളിൽ നേരമ്പോക്കുകൾ പറഞ്ഞ് ദിലീപ് തന്നെ ആയിരുന്നു മുഖ്യ താരം. എന്നാൽ ദിലീപു മായി സൗഹൃദം ഇല്ലാതായിട്ട് വർഷങ്ങൾ ഏറെ ആയി എന്നും ശോഭന പറയുന്നു.