അഞ്ചു മാസം മുമ്പാണ് സീരിയൽ നടി ഗോപികാ ചന്ദ്രൻ വിവാഹിതയായത്. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന മാംഗല്യം തന്തുനാനേന എന്ന സീരിയലിലൂടെ കഴിഞ്ഞ ഒരു വർഷമായി മിനിസ്ക്രീനിൽ നിറഞ്ഞു നിൽക്കുന്ന ഗോപിക വിവാഹശേഷവും അഭിനയരംഗത്ത് തുടർന്നിരുന്നു. അതേറെ റിസ്‌ക് എടുത്തു കൂടിയായിരുന്നു അഭിനയിക്കാനെത്തിയത്. കാരണം, വിവാഹ ശേഷം ഭർത്താവ് വരുൺ ദേവിനൊപ്പം ഓസ്ട്രേലിയയിലേക്ക് പോയ ഗോപിക ഇടയ്ക്ക് അവിടെ നിന്നും അവധിയ്ക്ക് നാട്ടിലെത്തിയാണ് മിനിസ്ക്രീനിൽ സജീവമായത്. എന്നാലിപ്പോഴിതാ, ഇനിയും തനിക്ക് അങ്ങനെ തുടരാൻ സാധിക്കാത്തതിനാൽ പൂർണമായും അഭിനയം ഉപേക്ഷിച്ച് ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കാൻ ഒരുങ്ങുകയാണെന്ന് ലൈവിൽ വ്യക്തമാക്കിയിരിക്കുകയാണ് നടി.
തുടർന്ന് പരമ്പരയിൽ നിധിയായി എത്തുന്ന തൻ്റെ ചിത്രങ്ങൾ പങ്കുവച്ച് പ്രിയപ്പെട്ട സഹതാരങ്ങൾ നൽകിയ യാത്രയയപ്പ് വീഡിയോയും പങ്കുവച്ച് ഗോപിക കുറിച്ച വാക്കുകൾ ഇങ്ങനെയാണ്: ഇനി മുതൽ മംഗല്യം തന്തുനാനേന സീരിയലിന്റെ ഭാഗമാകില്ലെന്ന് ഒരു നിമിഷം പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ ഒന്നാമതായി, നിങ്ങൾ എനിക്കും എൻ്റെ ടീമിനും നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും എല്ലാവർക്കും വളരെ നന്ദി. ഞാൻ അത് ശരിക്കും അഭിനന്ദിക്കുന്നു. രണ്ടാമതായി. ഞാൻ സീരിയലിൽ നിന്ന് പിന്മാറുക മാത്രമല്ല, എന്റെ അഭിനയ ജീവിതം പൂർണ്ണമായും ഉപേക്ഷിക്കുകയാണ്. ഇതൊരു നീണ്ട യാത്രയായിരുന്നു, നിങ്ങളെല്ലാവരും എന്റെ എല്ലാ ഘട്ടങ്ങളിലും എന്നോടൊപ്പം ഉണ്ടായിരുന്നു, പിന്തുണയും സ്നേഹവും പ്രോത്സാഹനവും നിങ്ങൾ വാഗ്ദാനം ചെയ്‌തു. എൻ്റെ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്ന് ഞാൻ എല്ലാവർക്കും നന്ദി പറയുന്നു. സ്നേഹത്തോടെയും നന്ദിയോടെയും ശ്രീഗോപിക വരുൺ എന്നാണ് നടി കുറിച്ചത്. വീണ്ടും ചോദ്യങ്ങളുമായി എത്തിയതോടെയാണ് നടി ലൈവിൽ താൻ ഭർത്താവിനൊപ്പം വിദേശത്തേക്ക് പോവുകയാണെന്നും മറ്റും വ്യക്തമാക്കിയത്.
പാലക്കാട്ടുകാരിയായ ഗോപികയുടെ വിവാഹ വാർത്ത അപ്രതീക്ഷിതമായാണ് പുറത്തു വന്നത്. ആദ്യം സീരിയൽ നടൻ വൈശാഖ് രവിയുമായി നടി പ്രണയത്തിലായിരുന്നു. തുടർന്ന് വിവാഹനിശ്ചയവും നടത്തി. എന്നാൽ പിന്നാലെയാണ് ഒരുമിച്ചു പോകാൻ സാധിക്കില്ലെന്ന വിധത്തിലേക്ക് കാര്യങ്ങളെത്തിയത്.