ശ്വേതയ്ക്ക് എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ടല്ലോ  ; ഒടുവിൽ ഉത്തരം കണ്ടെത്തി ആരാധകർ

ശ്വേതാ മേനോന്റെ പെട്ടെന്നുള്ള മാറ്റമാണ് ആരാധകർ ഇപ്പോൾ ശ്രദ്ധിക്കുന്നത്.  കാര്യം എന്താണെന്ന് ആരാധകർ സമൂഹമാധ്യമത്തിലൂടെ പരസ്പരം ചോദിക്കുന്നുണ്ട്. ഈയടുത്തായിരുന്നു താരത്തിന്റെ അൻപതാം പിറന്നാൾ ആഘോഷിച്ചത്. സന്തുഷ്ടമായ കുടുംബജീവിതമാണ്  സൗന്ദര്യ രഹസ്യം എന്ന് പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. വർക്ഔട് മുടക്കാറില്ല എന്നാണ് താരം പറയുന്നത്.അത് തന്നെയാണ് താരത്തിന്റെ സൗന്ദര്യ രഹസ്യം എന്നാണ് ആരാധകർ കണ്ടെത്തിയിരിക്കുന്നത്

മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രം താരം ചെയ്തിട്ടുണ്ട്. ബ്ലസി സംവിധാനം ചെയ്ത കളിമണ്ണ് എന്ന ചിത്രമായിരുന്നു താരത്തിന് ഏറ്റവും അധികം വാർത്താപ്രാധാനം നേടിക്കൊടുത്തത്. താരത്തിന്റെ പ്രസവ സീൻ തന്നെയായിരുന്നു ചിത്രത്തിൽ ഒറിജിനലായി ചിത്രീകരിച്ചത്. ഒരു മകളാണ് ഉള്ളത്. മകളെ സമൂഹമാധ്യമത്തിലൂടെ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ഭർത്താവിനെ കുറിച് മകളെക്കുറിച്ച് ഒക്കെ അഭിമുഖങ്ങളിലൂടെ സംസാരിക്കാറുണ്ട്.

അച്ഛനും അമ്മയും മലയാളികൾ ആണെങ്കിലും താരം വളർന്നതൊക്കെ ബോംബെയിൽ ആയിരുന്നു. അതിനു ശേഷം അവിടെയാണ് പഠനം ഒക്കെ പൂർത്തിയാക്കിയത്. പിന്നീട് മോഡലിംഗ് രംഗത്തേക്ക് വരികയായിരുന്നു. 1994 മിസ് ഫെമിന ഇന്ത്യ ആയിരുന്നു. അതിനു ശേഷം പല  ശ്രദ്ധേയമായ കഥാപാത്രങ്ങൾ നേടിയെടുത്തു.

Scroll to Top