മലയാളത്തിലെ പ്രമുഖ ഡബ്ബിംഗ് ആർട്ടിസ്റ്റായ ശ്രീജ രവിയുടെ ഭർത്താവ് കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. കേവിഡ ബാധിതനായിരുന്ന അദ്ദേഹം നെഗറ്റീവായെങ്കിലും പിന്നീട് അനുബന്ധ ചികിത്സയിലായിരുന്നു. തമിഴ്,തെലുങ്ക് മൊഴിമാറ്റ ചിത്രങ്ങളിൽ രവീന്ദ്രൻ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
ഇപ്പോഴിതാ രവിയെക്കുറിച്ച് മമ്മൂട്ടി കുറിച്ച വാക്കുകൾക്ക് നന്ദി പറഞ്ഞ്, മമ്മൂക്കയുടെ പോസ്റ്റും ഹൃദയ സ്പർശിയായ കുറിപ്പും പങ്കുവച്ച് ശ്രീജ.‘ഇത് രവി(ഡബ്ബിംഗ് ആർട്ടിസ്റ്റ് ശ്രീജയുടെ ഭർത്താവ്) വരച്ച് എനിക്ക് സമ്മാനിച്ച ചിത്രം ആണ്. അദ്ദേഹമിപ്പോൾ ജീവിച്ചിരിപ്പില്ല നമ്മൾ അറിയാതെ പോയ നല്ലൊരു ഗായകനും ചിത്രകാരനും ആയിരുന്നു രവി സ്നേഹസ്മരണകളോടെ…’ എന്നാണ് മമ്മൂക്ക ഫെയ്സ്ബുക്കിൽ കുറിച്ചത്.
സ്നേഹമുള്ള സിംഹം എന്നപോലെ മമ്മൂക്കയിലെ നിഷ്കളങ്ക ഹൃദയമാണ് എന്റെ രവിയേട്ടനെ കുറിച്ച് ഇത്രയും കുറിച്ചത് … എങ്ങിനെ നന്ദി പറഞ്ഞാലും മതിയാവില്ല ഇക്ക … എന്നും കടപ്പാടോടെ സ്നേഹത്തോടെ മാത്രം … എന്റെ രവിയേട്ടനെ ഇന്നെങ്കിലും ലോകം അറിയും … മമ്മൂക്കയുടെ മുന്നിൽ നമസ്കരിക്കുന്നു ഞാൻ എന്നാണ് മമ്മൂക്കയുടെ പോസ്റ്റ് പങ്കുവച്ച് ശ്രീജ കുറിച്ചത്
“ഇളനീർ” എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു ശ്രീജയുടെ ആദ്യ നായികാ ശബ്ദം എങ്കിലും ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല, കാറ്റത്തെ കിളിക്കൂടിൽ രേവതിക്കും മാസ്റ്റർ പ്രശോഭിനും ശബ്ദം നൽകിയതോടെയാണ് മലയാള ഡബ്ബിംഗ് രംഗത്ത് തിരക്കേറിയ താരമാവുന്നത്. കാതൽക്കോട്ടെയെന്ന തമിഴ് ചിത്രത്തിൽ ദേവയാനിക്ക് ശബ്ദം കൊടുത്തതോടെ തമിഴിലും തിരക്കായി. രഞ്ജിത, ഷർമിള, സുനിത, നയൻതാര, ഭാവന, കാവ്യാമാധവൻ, ലക്ഷ്മിറായ്, ശ്രേയ, റോമ, അമലാ പോൾ, ജൂഹി ചൗള എന്നിവർക്ക് ശബ്ദം നൽകിയത് ശ്രീജയാണ്. കാവ്യാ മാധവനു വേണ്ടി മുപ്പത്തഞ്ചിലധികം ചിത്രങ്ങളിൽ ശബ്ദം നൽകി. “അലൈ പായുതെ” എന്ന ചിത്രമൊഴിച്ച് ശാലിനിക്ക് എല്ലാ ചിത്രങ്ങളിലും ശബ്ദം കൊടുത്തതും ശ്രീജ തന്നെയാണ്.