മലയാളികൾക്ക് സുപരിചിതയാണ് നടിയും അവതാരകയുമാണ് ശ്രീയ അയ്യർ. ബോഡി ബിൽഡർ കൂടിയായ ശ്രീയ നിരവധി മത്സരങ്ങളിൽ വിജയിയായിട്ടുണ്ട്. ഫിറ്റ്നസിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് നടി. താരത്തിന്റെ മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇപ്പോഴിതാ ഏറ്റവും ദുഃഖകരമായ വാർത്ത പങ്കിട്ട് എത്തിയിരിക്കുകയാണ് ശ്രീയ. തന്റെ അച്ഛൻ മരണപ്പെട്ടുവെന്നും സഹായം വേണമെന്നുമാണ് ശ്രീയ പറയുന്നത്. കാശി വാരാണസി ട്രിപ്പിൽ ആയിരുന്നു അച്ഛനും അമ്മയും. തിരിച്ചുവരുന്ന വഴി ട്രെയിനിൽ ഇരുന്ന് അദ്ദേഹം വിടവാങ്ങി. ശ്രീയ കരഞ്ഞുകൊണ്ട് പറയുന്നു. അമ്മയ്ക്ക് ഭാഷ പ്രശ്നം ഉണ്ട് ആരെങ്കിലും സഹായിക്കണം. Balharshah – Maharashtra ബോര്ഡറില് ആണ് ഉള്ളതെന്നും ആർക്കെങ്കിലും സഹായിക്കാൻ ആകുമെങ്കിൽ ഇൻബോക്സ് ചെയ്യണമെന്നും ശ്രീയ പറയുന്നു.
ജനൻ തോമസുമായി അടുത്തിടെയാണ് ശ്രീയ വിവാഹിതയാകുന്നത്. കഴിഞ്ഞ ദിവസമാണ് വിവാഹത്തിന്റെ രെജിസ്ട്രേഷൻ നടന്നതെന്നും സോഷ്യൽ മീഡിയ വഴി താരം അറിയിച്ചിരുന്നു. യഥാസ്ഥിതിക അയ്യർ കുടുംബത്തിൽ ജനിച്ച് വളർന്ന ശ്രിയ സ്കൂളിൽ പഠിക്കുമ്പോഴാണ് മോഡലിങ് രംഗത്തേക്ക് എത്തുന്നത്.
വളരെ ചെറിയ പ്രായത്തിൽ അന്യമതസ്ഥനുമായി പ്രണയത്തിലായതോടെയാണ് ശ്രിയയുടെ ജീവിതം മാറി മറിയുന്നത്. പ്രണയിച്ച ആൾക്കൊപ്പം ജീവിക്കാൻ പോയപ്പോൾ മാനസികവും ശാരീരികവുമായി നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് കഴിഞ്ഞ വർഷം നടി വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലുകളൊക്കെ വൈറലായി മാറുകയും ചെയ്തിരുന്നു.