പേളി ആരുടെയും കുറ്റം പറയാറില്ല, ഞാൻ എന്തെങ്കിലും പരദൂഷണം പറഞ്ഞാൽ അവൾ എന്നെ വഴക്ക് പറയും-ശ്രീനിഷ്

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധക പ്രീതി നേടിയ താരങ്ങളാണ് ശ്രീനിഷും പേളി മാണിയും. ഇരുവരും ഷോയില്‍ വച്ച്‌ പ്രണയത്തില്‍ ആകുകയും വിവാഹം ചെയ്യുകയും ചെയ്തിരുന്നു. ഗര്‍ഭിണിയായതിന് ശേഷമുള്ള വിശേഷങ്ങളെക്കുറിച്ച്‌ പറഞ്ഞും സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ സജീവമാണ്. ആരാധകരുമായി സംവദിക്കുന്നതിനിടയിലായിരുന്നു ശ്രീനി പേളി മാണിയുടെ പുതിയ വിശേഷങ്ങളെക്കുറിച്ച്‌ പറഞ്ഞത്.

ആരാധകരെല്ലാം ചോദിച്ചത് പേളിയെക്കുറിച്ചായിരുന്നു. എത്രാമത്തെ മാസമാണെന്നും ഇപ്പോഴത്തെ വിശേഷങ്ങള്‍ എന്തൊക്കെയാണെന്നുമായിരുന്നു ആരാധകര്‍ ചോദിച്ചത്. പേളിയുടെ സ്വഭാവത്തില്‍ ഏറെയിഷ്ടപ്പെടുന്ന കാര്യത്തെക്കുറിച്ചും ആരാധകര്‍ ചോദിച്ചിരുന്നു.

എല്ലാവരും പൊണ്ടാട്ടിയെക്കുറിച്ചാണ് ചോദിക്കുന്നത്. പേളിക്ക് ഇപ്പോള്‍ അഞ്ച് മാസമായി. സുഖമാണ് അവള്‍ക്ക്, സന്തോഷത്തോടെയിരിക്കുന്നു. ആരെക്കുറിച്ചും മോശം പറയുന്നത് അവള്‍ക്ക് ഇഷ്ടമില്ല. അവളുടെ ആ ഗുണമാണ് തനിക്കേറെ പ്രിയപ്പെട്ടതെന്നും ശ്രിനിഷ് പറയുന്നു.

ഞാന്‍ എന്തെങ്കിലും പരദൂഷണം പറഞ്ഞാല്‍ അവള്‍ എന്നെ വഴക്ക് പറയും. ശ്രീനിയുടെ സ്വഭാവം മാറിയല്ലോ എന്നൊക്കെ ചോദിക്കുമെന്നും ശ്രീനിഷ് പറയുന്നു. ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാതെയാണ് അവള്‍ സുഹൃത്തുക്കള്‍ക്കായി നില്‍ക്കുന്നത്. അതൊക്കെ അവളില്‍ ഉള്ള നല്ല ഗുണങ്ങളാണെന്നും ശ്രീനി പങ്കുവച്ചു.

Share this on...