നീ എപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളിലുണ്ട്, രാധിക തിലകിന്റെ ഓർമ്മയിൽ സുജാത

മലയാളികൾക്ക് എന്നും നോവുന്ന ഓർമയാണ് ഗായിക രാധിക തിലക്. ഇനിയും ഏറെ ഗാനങ്ങൾ ആലപിക്കാൻ ബാക്കി വെച്ച് രാധിക വിട്ടകന്നത് ആർക്കും അങ്ങ് വിശ്വസിക്കാൻ പോലുമായിട്ടില്ല ഇപ്പോഴും. രാധിക തിലക ഓർമ്മയായിട്ട് ഏഴ് വർഷങ്ങൾ പൂർത്തിയായിരിക്കുകയാണ്. മലയാള ഗാനരംഗത്തെ കുയിൽനാദം എന്നാണ് രാധികയെ വിശേഷിപ്പിക്കുന്നത്. 1970ൽ പറവൂർ ചേന്ദമംഗലം പിജെ തിലകൻ വർമ്മയുടെയും ഗിരിജദേവിയുടെയും മകളായി എറണാകുളത്താണ് രാധികയുടെ ജനനം. ചിന്മയവിദ്യാലയ, സെന്റ് തെരേസാസ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ദൂരദർശനിലൂടെ എത്തിയ രാധിക ലളിത ഗാനങ്ങൾ ആലപിച്ചാണ് ശ്രദ്ധേയയായത്. സംഘഗാനം എന്ന ചിത്രത്തിലെ പുൽക്കൊടി തുമ്പിലും എന്നതാണ് ആദ്യ സിനിമ ഗാനം. പിന്നീട് എഴുപതോളം ചിത്രങ്ങളിൽ പാടി.

രാധികയുടെ വേർപാടിന്റെ ഏഴാം വർഷമാണ് ഇത്.ഇപ്പോഴിതാ, രാധികയ ഓർത്ത്, ഓർമച്ചിത്രവുമായി ഗായിക സുജാത മോഹൻ. ‘നീ എപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളിലുണ്ട്’ എന്ന കുറിപ്പോടെയാണ് സുജാത രാധികയുടെ ചിത്രം പോസ്റ്റ് ചെയ്തത്. സുജാതയുടെ അടുത്ത ബന്ധുവായിരുന്നു രാധിക തിലക്. അർബുദത്തെ തുടർന്ന് ചികിത്സയിലിരിക്കെ 2015 സെപ്റ്റംബർ 20നാണ് രാധിക തിലക് വിടവാങ്ങിയത്.

ദൂരദർശൻ അടക്കം വിവിധ ചാനലുകളിൽ രാധിക അവതാരകയായിരുന്നു. 200ൽ അധികം ലളിത ഗാനങ്ങളും ഭക്തിഗാനങ്ങളും പാടിയിട്ടുണ്ട്. മായാമഞ്ചലിൽ, ദിവസംഗീതം, എന്റെ ഉള്ളുടുക്കും കൊട്ടി, മഞ്ഞക്കികിളിയുടെ, മനസിൽ മിഥുനമഴ, വെണ്ണക്കല്ലിൽ, കുന്നിന്മേലെ ഇവയെല്ലാം രാധിക ആലപിച്ച പ്രശസ്തമായ ഗാനങ്ങളാണ്. സുരേഷ് കൃഷ്ണ ആണ് ഭർത്താവ്. ദേവിക ഏകമകളാണ്.

Share this on...