ഓറഞ്ച് സാരിയിൽ സ്‌റ്റൈലിഷ് ലുക്കിൽ തിളങ്ങി സ്വാസിക വിജയ്, കിടിലൻ ചിത്രങ്ങൾ കാണാം

ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ വന്ന് മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത താരമാണ് സ്വാസിക. ചെറിയ വേഷങ്ങളിലൂടെ സിനിമകളിൽ നിറസാന്നിധ്യമായ സ്വാസിക പിന്നീട് സിനിമകളിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന താരമായി വളർന്നു.

അതേ സമയം തന്നെ അവതാരകയായും മറ്റു റിയാലിറ്റി ഷോകളിൽ പങ്കെടുത്തും സീരിയൽ രംഗത്തും ദൃശ്യ മാധ്യമ രംഗത്ത് സജീവമായി. അയാളും ഞാനും തമ്മിൽ, സ്വർണ കടുവ, കുട്ടനാടൻ മാർപ്പാപ്പ, ഒരു കുട്ടനാടൻ ബ്ലോഗ്, ഇഷ്ഖ്, പൊറിഞ്ചു മറിയം ജോസ്, ഇട്ടിമാണി മൈഡ് ഇൻ ചൈന, കേശു ഈ വീടിന്റെ നാഥൻ, ആറാട്ട് തുടങ്ങിയ സിനിമകളിൽ സ്വാസിക അഭിനയിച്ചിട്ടുണ്ട്. സ്വാസിക നായികയായി എത്തുന്ന ചിത്രം ‘ചതുരം’ റിലീസിന് ഒരുങ്ങുകയാണ്

താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഓറഞ്ച് കളർ പ്രിന്റഡ് സാരി ധരിച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് താരം ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. രശ്മി മുരളീധരൻ ആണ് സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത്. അനീഷ് സി ബാബു ആണ് മേക്കപ്പ് ആർട്ടിസ്റ്റ്. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റും ലൈക്കുമായി എത്തിയിരിക്കുന്നത്.

വാസന്തി എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും സ്വാസിക സ്വന്തമാക്കിയിരുന്നു. അഭിനയ രംഗത്തെത്തി പത്തോളം വർഷങ്ങൾക്ക് ശേഷം സ്വാസികയെ തേടിയെത്തിയ അംഗീകാരമായിരുന്നു അത്.

മുൻനിര നായകന്മാരോടൊപ്പവും അഭിനയിക്കാൻ അവസരം ലഭിച്ച താരമാണ് സ്വാസിക. മോഹൻലാൽ നായകനായെത്തിയ ആറാട്ട് എന്ന ചിത്രമാണ് സ്വാസികയുടേതായി അവസാനമായി പുറത്തെത്തിയത്. ചിത്രത്തിലെ കഥാപാത്രത്തിന് ​ഗംഭീര അഭിപ്രായമാണ് ലഭിച്ചത്.