മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശ്വേത മേനോന്‍. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനില്‍ പല പരിപാടികളിലൂടെയും സജീവമാണ് നടി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും താരം തിളങ്ങിയിട്ടുണ്ട്. പലപ്പോഴും വിവാദങ്ങളിലും ഗോസിപ്പ് കോളങ്ങളിലും ശ്വേതയുടെ പേര് ഇടം പിടിച്ചിരുന്നു. എന്നാല്‍ ഇതിനോടൊക്കെ വിരളമായി മാത്രമായിരുന്നു ശ്വേത പ്രതികരിച്ചിരുന്നത്.
കാമസൂത്രയുടെ പരസ്യ ചിത്രത്തില്‍ അഭിനയിച്ചതിനും ഹോട്ട് രംഗങ്ങളില്‍ അഭിനയിച്ചതിനുമൊക്കെ ശ്വേത പലപ്പോഴും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ വിവാദങ്ങളെ പേടിച്ച് ഒന്നില്‍ നിന്നും നടി മാറി നിന്നതുമില്ല. കളിമണ്ണ് എന്ന ചിത്രത്തിലൂടെ തന്റെ പ്രസവം ചിത്രീകരിക്കാനുള്ള അനുമതി ശ്വേത നല്‍കിയത് ഏവരെയും അമ്പരപ്പിച്ചു. ഇപ്പോള്‍ കാമസൂത്രയില്‍ അഭിനയിച്ചതിനെ തുടര്‍ന്നു പലരും പറഞ്ഞതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ശ്വേത. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ശ്വേത മനസ് തുറന്നത്.
ബോള്‍ഡാണ്, ഹോട്ടാണ് എന്നൊക്കെയായിരിക്കും ഞാന്‍ മരിക്കുന്ന സമയത്ത് ആളുകള്‍ പറയുന്നത്. അതേക്കുറിച്ചൊന്നും താന്‍ ചിന്തിക്കാറില്ല. ആ പ്രായത്തില്‍ കാമസൂത്രയില്‍ അഭിനയിച്ചതില്‍ യാതൊരുവിധ കുറ്റബോധവുമില്ല. ഈ പ്രായത്തില്‍ തന്നെ കാമസൂത്രയില്‍ അഭിനയിക്കാമോയെന്ന് ചോദിച്ചാലും അത് ചെയ്യും. കാരണം എന്റെ ജോലിയാണിത്. 6 മാസത്തിലൊരിക്കലായി സോഷ്യല്‍ മീഡിയ എനിക്ക് വിവാഹമോചനം നേടിത്തരുന്നുണ്ട്. നല്ല തിരക്കുള്ള ആളായതിനാലാവും ഇത്. നല്ല വാര്‍ത്ത മാത്രമേ നമ്മളെക്കുറിച്ച് വരാവൂയെന്ന് വാശി പിടിക്കാനാവില്ലല്ലോ, കേള്‍ക്കുന്നത് സത്യമാണോയെന്നൊന്നും ആരും തിരക്കാറില്ല. ചോദിക്കാത്തതിനാല്‍ അതേക്കുറിച്ച് ഞാന്‍ അധികം പറയാറുമില്ല. സ്വകാര്യ ജീവിതം പരസ്യമാക്കുന്നതില്‍ താല്‍പര്യമില്ല. സോഷ്യല്‍ മീഡിയയില്‍ നിന്നുവരെ നിശ്ചിത അകലം പാലിക്കുന്നവരാണ് താനും ശ്രീയും.- ശ്വേത പറഞ്ഞു.
അതോടൊപ്പം തന്നെ മകള്‍ സബൈനയെ വളര്‍ത്തുന്ന രീതിയെ കുറിച്ചും ശ്വേത പറയാന്‍ മറന്നില്ല. ‘ആണ്‍കുട്ടിയെ പോലെയാണ് മകള്‍ വളര്‍ന്നു വരുന്നത്. പക്ഷേ താനൊരു പെണ്ണാണെന്ന് സബൈനയ്ക്ക് അറിയാം. എപ്പോഴും അത് ഓര്‍മ്മപ്പെടുത്തി കൊടുക്കുന്നത് ശരിയല്ലല്ലോ. നീ പെണ്ണാണ് ഇതുപോലെ നില്‍ക്കണം, അതുപോലെ നില്‍ക്കണം, എന്ന് ഞങ്ങളുടെ കുടുംബത്തില്‍ ആരും പറയാറില്ല. സബൈന ആദ്യം നല്ല വ്യക്തി ആവട്ടെ. അതിനാണ് ഞാന്‍ മുന്‍ഗണന നല്‍കുന്നത്. ഇപ്പോള്‍ നാലാം ക്ലാസിലാണ് പഠിക്കുന്ന മകള്‍ കുറച്ച് പഠിപ്പിസ്റ്റ് ആണ്.’-ശ്വേത പറഞ്ഞു.