വെള്ളിനക്ഷത്രം, സത്യം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന ബാലതാരമാണ് തരുണി സച്ദേവ്. രസ്നയുടെ പരസ്യത്തിലൂടെ ആരാധകരുടെ പ്രിയ താരമായി മാറിയ തരുണി പതിനാലാം വയസ്സില്‍ ഈ ലോകത്തോട് വിടപറഞ്ഞു.
കാഠ്മണ്ഡുവില്‍ 2012 മേയ് 14 നു ഉണ്ടായ വിമാനാപകടത്തിലാണ് തരുണി കൊല്ലപ്പെട്ടത്. പതിനാലു വയസ്സായിരുന്നു താരത്തിനു. തരുണിയുടെ അമ്മ ഗീത സച്‌ദേവും അപകടത്തില്‍ കൊല്ലപ്പെട്ടു. നേപ്പാളില്‍ ക്ഷേത്ര ദര്‍ശനത്തിനു പോയതായിരുന്നു പത്തംഗ സംഘം. മുംബൈ ഖാര്‍ സ്വദേശികളാണ് തരുണിയുടെ കുടുംബം.
നേപ്പാളിലെ ചെറുവിമാനമായ ആഗ്രി എയറിന്റെ വിമാനമാണ് തകര്‍ന്നത്. മൂന്നുജോലിക്കാരും 16 ഇന്ത്യന്‍ വിനോദസഞ്ചാരികളും രണ്ട് ഡാനിഷ് പൗരന്മാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പൊഖാരയില്‍ നിന്നും മുസ്താങിലെ ജോംസോങ്ങ് വിനോദസഞ്ചാരമേഖലയിലേക്ക് പോവുകയായിരുന്ന വിമാനമാണ് തകര്‍ന്നു വീണത്.
അമിതാഭ് ബച്ചന്റെ ‘പാ’ എന്ന ചിത്രത്തിലും നിരവധി പരസ്യ ചിത്രങ്ങളിലും തരുണി അഭിനയിച്ചിട്ടുണ്ട്. തരുണിയുടെ മരണം കഴിഞ്ഞിട്ട് 12 വര്‍ഷങ്ങള്‍ പിന്നിട്ടു. എന്നാല്‍ കുട്ടിക്കുറുമ്പുള്ള കഥാപാത്രങ്ങളിലൂടെ താരം ആരാധക മനസ്സില്‍ ഇന്നും ജീവിക്കുന്നു.