17ാം വയസ്സിൽ ആദ്യം അമ്മയായി.. തൻ്റെ ആദ്യത്തെ മകനെ കുറിച്ച് വെളിപ്പെടുത്തി നടി ഉർവശി

മലയാള സിനിമയിലെ ഐക്കോണിക് നായികയാണ് ഉർവ്വശി. ഒരുപക്ഷെ മലയാളം കണ്ട ഏറ്റവും മികച്ച നടിമാരിൽ ഒരാൾ. തെന്നിന്ത്യൻ സിനിമയാകെ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്നു ഉർവ്വശി. കാലങ്ങൾക്കിപ്പുറവും അഭിനയത്തിലെ ബെഞ്ചുമാർക്കായി നിൽക്കുകയാണ് ഉർവ്വശി. മികച്ച നടിക്കുള്ള പുരസ്‌കാരങ്ങൾ തുടരെ തുടരെ നേടി ചരിത്രം കുറിച്ച അഭിനേത്രിയാണ് ഉർവ്വശി. ഉർവ്വശിയുടെ പ്രകടനം കൊണ്ട് അവിസ്മരണീയമായ സിനിമയാണ് ഭരതം. മോഹൻലാലും ഉർവ്വശിയും തകർത്തഭിനയിച്ച ചിത്രത്തിലെ ക്ലൈമാക്‌സ് രംഗം ഇന്നും പ്രേക്ഷകരെ വേട്ടയാടുന്നുണ്ട്. അതേസമയം അന്ന് അഭിനയിച്ച ആ രംഗം ഒരു വർഷം കഴിഞ്ഞ് ഉർവ്വശിയ്ക്ക് ജീവിതത്തിലും ആടേണ്ടി വന്നു.

അപ്രതീക്ഷിതമായി കടന്നു വന്ന അനുജന്റെ മരണം അമ്മയേയും വീട്ടുകാരേയും അറിയിക്കാതെ പിടിച്ചു നിൽക്കേണ്ടി വന്നിട്ടുണ്ട് ഉർവ്വശിയ്ക്ക്. 1992ലാണ് ഉർവ്വശിയുടെ അനുജൻ ആത്മഹത്യ ചെയ്യുന്നത്. ജീവനൊടുക്കുമ്പോൾ വെറും 17 വയസായിരുന്നു അനുജന്. വർഷങ്ങൾക്ക് മുമ്പ് ജെബി ജംഗ്ഷനിൽ അതിഥിയായി എത്തിയപ്പോൾ അനുജന്റെ മരണത്തെക്കുറിച്ച് ഉർവ്വശി സംസാരിച്ചിരുന്നു. ഭരതം സിനിമയെക്കുറിച്ച് സംസാരിക്കവെയാണ് താരം മനസ് തുറന്നത്. ‘ലോഹിയേട്ടന്റെ മൂന്ന് തിരക്കഥകളാണ് ഓർമ്മയിൽ തറച്ചു നിൽക്കുന്നത്. ഒന്ന് മൃഗയ ആണ്. മറ്റൊന്ന് വെങ്കലം. മൂന്നാമത്തേത് ഇതാണ്. മൂന്നിലേതും നല്ല കഥാപാത്രങ്ങളാണ്. ഈ സിനിമയ്ക്ക് ശേഷമായിരുന്നു അനുജന്റെ മരണം.

ഒരുപാട് തകർത്ത സംഭവമായിരുന്നു. ഇതുപോലെ തന്നെ ഒരു സാഹചര്യം അന്നുമുണ്ടായി. അമ്മയേയും മറ്റുള്ളവരേയും അറിയിക്കാതെ എനിക്ക് മാനേജ് ചെയ്യേണ്ടി വന്നു. സിനിമയിൽ ചെയ്യുന്നത് ജീവിതത്തിലും വരുന്നല്ലോ എന്ന് കരുതി. പിന്നീട് അങ്ങനെയുള്ള രംഗങ്ങളുള്ള സിനിമകൾ ചെയ്യാൻ തന്നെ ബുദ്ധിമുട്ടായി. ഇപ്പോഴും ഞാനത് നോക്കും.” എന്നാണ് ഉർവ്വശി പറയുന്നത്.”അത് വല്ലാത്തൊരു പ്രായം ആണല്ലോ. എനിക്ക് അധികാരം സ്ഥാപിക്കാനും, എന്റെ മോനെപ്പോലെ നോക്കാൻ കിട്ടിയതും അനിയനെയാണ്. ബാക്കി രണ്ട് ചേച്ചിമാരും എന്നേക്കാളും മൂത്തതാണ്. അനിയൻ എന്നേക്കാൾ ഒരു വയസിന് ഇളയതാണ്. ഞങ്ങളാണ് ഒരുമിച്ച് സ്‌കൂളിൽ പോയിരുന്നത്. ഞങ്ങൾ സുഹൃത്തക്കളെ പോലെയാണ്. എന്റെ ആദ്യത്തെ മകൻ അവനാണ്. എന്തിന് വേണ്ടി, എങ്ങനെ അങ്ങനൊരു മരണം ഉണ്ടായി എന്നതിനെപ്പറ്റി ആർക്കും ഒരു ധാരണയില്ല. എന്നെ മാത്രമല്ല കുടുംബത്തിലെ എല്ലാവരേയും ബാധിച്ചു.” എന്നും താരം പറയുന്നു

Scroll to Top