വീണ്ടും ഗ്ലാമറസായി അനു ഇമ്മാനുവൽ, ഉർവശിവോ രാക്ഷസിവോയിലെ പുത്തൻ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടി അനു ഇമ്മാനുവൽ നായികയായി എത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ഉർവശിവോ രാക്ഷസിവോ. ഈ ചിത്രത്തിൽ നായകനായി വേഷമിടുന്നത് നടൻ അല്ലു സിരിഷ് ആണ്. തെലുങ്ക് സൂപ്പർ താരം അല്ലു അർജുന്റെ അനുജനാണ് താരം. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ടീസർ മികച്ച പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ്. രാകേഷ് സഷി ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ധീരജ് മോഗിളിനേനി, വിജയ് എം എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. ഈ ചിത്രം അവതരിപ്പിക്കുന്നത് അല്ലു അരവിന്ദാണ്.

സുനിൽ വെണ്ണല കിഷോർ, അമാനി, കേദാർ ശങ്കർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകൻ രാകേഷ് സഷി തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഗീത ആർട്സിന്റെ യൂട്യൂബ് ചാനലിൽ അടുത്തിടെ റിലീസ് ചെയ്ത ട്രെയ്ലർ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ അനു ഇമ്മാനുവലും നായകൻ അല്ലു സിരീഷും ഇഴുകിച്ചേർന്നഭനയിച്ച ഇതിലെ ഒരു ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ആദിത്യ മ്യൂസികിൻറ്‍റെ യൂട്യൂബ് ചാനലിലാണ് ഈ ഗാനം റിലീസ് ചെയ്തിരിക്കുന്നത്.അനു ഇമ്മാനുവൽ ഏറെ ഗ്ലാമറസായാണ് ഈ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. കാലിസുന്റെ എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനം രചിച്ചത് കൃഷ്ണകാന്തും പാടിയിരിക്കുന്നത് അർമാൻ മാലിക്കുമാണ്.

ടീസറിൽ നിന്നും ഉർവശിവോ രാക്ഷസിവോ ഒരു റൊമാന്റിക് കോമഡി ചിത്രമായാണ് ഇത് ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് നമുക്ക് ലഭിക്കുന്നത്. അച്ചു രാജാമണി, അനുപ് റൂബെൻസ് എന്നിവരാണ് ഈ ചിത്രത്തിന് സംഗീതം നൽകുന്നത്. കാർത്തിക ശ്രീനിവാസ് ആർ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. തൻവീർ മിർ ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്.