പ്രമേയവുമായി മലയാളത്തിൽ എത്തിയ ചിത്രമായിരുന്നു വിചിത്രം. ഷൈൻ ടോം ചാക്കോ നായകനായ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ അച്ചു വിജയൻ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. ആത്മാവിൻ സ്വപ്നങ്ങൾ എന്നാരംഭിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് മനോജ് പരമേശ്വരൻ ആണ്. ജോഫി ചിറയത്ത് സംഗീതം പകർന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മരിയ ജോണിയാണ്. ഇഴകിച്ചേർന്നാണ് കനി കൃസൃതി ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്
ത്രില്ലർ സിനിമകളിൽ സാധാരണ ആവർത്തിച്ച് വരാറുള്ള ഘടകങ്ങൾ ഒഴിവാക്കിയ വിചിത്രത്തിന് പ്രമേയം കൊണ്ടും അവതരണം കൊണ്ടും തീർത്തും വ്യത്യസ്ഥമായ ചിത്രമെന്ന അഭിപ്രായമാണ് ആദ്യ ദിനം പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ഷൈൻ ടോമിനൊപ്പം ലാൽ, ബാലു വർഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയിയും അച്ചു വിജയനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിഖിൽ രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അർജുൻ ബാലകൃഷ്ണനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
ദീപക് പരമേശ്വരനാണ് പ്രൊഡക്ഷൻ കൺട്രോളർ. അച്ചു വിജയൻ തന്നെയാണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. സൂരജ് രാജ് കോ ഡയറക്ടറായും ആർ അരവിന്ദൻ ക്രിയേറ്റീവ് ഡയറക്ടറായും പ്രവർത്തിച്ചു. മേക്കപ്പ് സുരേഷ് പ്ലാച്ചിമട, വസ്ത്രാലങ്കാരം ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ഉമേഷ് രാധാകൃഷ്ണൻ, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കർ, സ്റ്റിൽസ് രോഹിത് കെ സുരേഷ്, വി എഫ് എക്സ് സൂപ്പർവൈസർ ബോബി രാജൻ, പി ആർ ഒ ആതിര ദിൽജിത്ത്, ഡിസൈൻസ് അനസ് റഷാദ്, ശ്രീകുമാർ സുപ്രസന്നൻ, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.