വിജയ് യേശുദാസ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു; ആര്‍ക്കും പരിക്കില്ല

ആലപ്പുഴ: പ്രശസ്ത ഗായകന്‍ വിജയ് യേശുദാസ് സഞ്ചരിച്ച കാര്‍ ആലപ്പുഴയില്‍ അപകടം സംഭവിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. ദേശീയ പാതയില്‍ തുറവൂര്‍ ജം​ഗ്ഷനില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.

വിജയ് യേശുദാസ് ആയിരുന്നു‌ കാര്‍ ഓടിച്ചിരുന്നത്. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് സുഹൃത്തുമായി പോകുമ്ബോഴായിരുന്നു അപകടം. തൈക്കാട്ടുശേരി ഭാഗത്ത്‌ നിന്ന് മറ്റൊരു കാര്‍ ദേശീയ പാതയിലേക്ക് കയറിയപ്പോഴാണ് അപകടം നടന്നത്. കുത്തിയതോട് പൊലീസ് എത്തി കാര്യങ്ങള്‍ നിരീക്ഷിച്ചു.

അടുത്തിടെ വിജയ് യേശുദാസ് വനിതക്ക് നല്‍കിയ അഭിമുഖം വന്‍ വിവാദം ആയിരുന്നു.മലയാള സിനിമകളില്‍ ഇനി ഗാനം ആലപിക്കില്ലെന്നായിരുന്നു വിജയ് പറഞ്ഞത്.മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല.തമിഴിലും തെലുങ്കിലും അങ്ങനെയല്ല.അവഗണന മടുത്തിട്ടാണ് മലയാള സിനിമയില്‍ ഇനി പാടില്ലെന്ന് തീരുമാനം എടുത്തതെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയ് യേശുദാസ് പറഞ്ഞു.പിതാവ് യേശുദാസും സംഗീത ലോകത്ത് ദുരനുഭവങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും വിജയ് യേശുദാസ് പറഞ്ഞിരുന്നു.

Share this on...