മുൻ കാമുകൻ ശ്യാംജിത്ത് അ തി ക്രൂ രമായി കൊ ലപ്പെ ടുത്തിയ വിഷ്ണുപ്രിയയെ കണ്ണീരോടെ വിട നൽകിയിരിക്കുകയാണ് കണ്ണൂർ ജില്ലയിലെ പരവൂരിലെ വെള്ളിയായിലേ നാട്ടുകാർ. പോസ്റ്റ്മോർട്ടത്തിനു ശേഷം ഞായറാഴ്ച ഉച്ചയ്ക്ക് 2:30ന് വിഷ്ണുപ്രിയയുടെ മൃ തദേഹം വീട്ടിലെത്തിയപ്പോൾ വൻ ജനക്കൂട്ടം ആയിരുന്നു ആദരാഞ്ജലികൾ അർപ്പിക്കാൻ ഒഴുകിയെത്തിയിരുന്നത്.
പൊതുദർശനത്തിന് വന്നപ്പോൾ ഉറ്റ ബന്ധുക്കളുടെ നിലവിളി ഹൃദയഭേദകമായിരുന്നു. ഇത് കൂടി നിന്ന് ജനങ്ങളുടെയും കണ്ണുനിറയിച്ചു. വിഷ്ണുപ്രിയയുടെ അച്ഛൻറെ അമ്മ മരിച്ചിട്ട് ഏഴു ദിവസമേ ആയുള്ളൂ. അതിൻറെ സങ്കടത്തിലായിരുന്നു എല്ലാവരും. വിഷ്ണുപ്രിയയുടെ അച്ഛൻ ഖത്തറിൽ ആണ്. അമ്മ മരിച്ചതിനുശേഷം കുറച്ചുദിവസം മാത്രമേ ആയുള്ളൂ ഖത്തറിൽ പോയിട്ട്.
കുറച്ചുനാൾക്കും മുമ്പാണ് അമ്മ മരിച്ചതിന്റെ വേദന മാറുന്നതിനു മുൻപ് പൊന്നുമോളുടെ അടക്കം നടത്താനായി തിരിച്ചെത്തേണ്ടി വരും എന്ന് ഈ പിതാവ് കരുതിയില്ല. വിനോദ് ശനിയാഴ്ച രാത്രിയോടെ വിവരം അറിഞ്ഞ് നാട്ടിലെത്തിയിരുന്നു. നാലു മക്കളാണ് വിനോദിന്. വിഷ്ണുപ്രിയ ഏറ്റവും ഇളയ മകളായിരുന്നു. വാത്സല്യവും സ്നേഹവും കൂടുതലായിരുന്നു.
അതിനാൽ ജീവനറ്റ ശരീരം ഒരു നോക്ക് കാണാൻ പോലും വിനോദിന് ത്രാണി ഇല്ലായിരുന്നു. വിതുമ്പി കരഞ്ഞ് അച്ഛൻ മിന്നായം പോലെ അവളെ നോക്കി തളർന്നു വീണു. തളർന്നുകിടന്ന വിനോദിനെ ആശ്വസിപ്പിക്കാൻ ആർക്കുമായില്ല. അവരോടൊപ്പം ഇനി അമ്മു ഈ വീടിലില്ല എന്ന് അവരെ വേദനിപ്പിച്ചു. മകളെ വെട്ടി കീറിയിട്ട് കാഴ്ച നേരിൽ കണ്ട അമ്മ ബിന്ദു അമ്മൂട്ടിയെ എന്ന് വിളിച്ച് അലറി കരഞ്ഞു. അത് കണ്ടു നിന്നവരുടെയും കണ്ണ് നിറയിച്ചു.