രണ്ടുദിവസമായി സ്റ്റാൻഡ് അപ് കൊമേഡിയൻ ജ്യോതികയുടെ വിവാഹവാർത്തയാണ് സോഷ്യൽ മീഡിയ നിറയെ പരിശുദ്ധ പ്രണയത്തിന്റെ പ്രതീകം എന്നാണ് ജ്യോതികയെയും അവളുടെ സ്വന്തം യദുവിനെയും ആരാധകർ വിശേഷിപ്പിക്കുന്നത്. യദുവും ജ്യോതികയും പ്രണയിക്കാൻ തുടങ്ങീട്ട് 7 വർഷമായി, സ്‌കൂൾ കാലഘട്ടം മുതൽക്കേ പരസ്പരം അറിയുന്നവർ. പിന്നീട് പ്രണയം ആയി മാറി. ഇവരുടെ ബന്ധം അറിഞ്ഞപ്പോൾ വീട്ടുകാർ എതിർത്തു. ജ്യോതികയുടെ വീട്ടുകാർക്ക് വലിയ എതിർപ്പായിരുന്നു എന്നാൽ യദുവിന് …ഈ അടുത്തിടെ ഉണ്ടായ ഒരു ആക്സിഡന്റിൽ നട്ടെല്ലിന് ക്ഷതമേറ്റു . യദുവിന്റെ നെഞ്ചിന് താഴെ തളർന്നു…പക്ഷെ പ്രണയത്തിൽ നിന്നും ജ്യോതിക പിന്മാറിയില്ല അതോടെ ഇരു വീട്ടുകാരും ഒരുമിച്ച് നിന്നു. വിദേശത്തുള്ള ജ്യോതികയുടെ ചേട്ടൻ വന്നാൽ ഇവരുടെ വിവാഹനിശ്ചയം ഉടനെ നടത്താൻ ആണ് കുടുംബത്തിന്റെ തീരുമാനം.
അവനെന്നെ വിട്ടു പോയെങ്കിലേ ഒള്ളൂ അല്ലാതെ വേർപിരിക്കാൻ സാധിക്കില്ല എന്നാണ് ജ്യോതിക പറയുന്നത്…എനിക്കവനെ അത്ര ജീവനാണ്…യദുവിന്റെയും ജ്യോതികയുടെയും സ്നേഹത്തിനു മുന്നിൽ കണ്ണ് നിറഞ്ഞു പോയ വൈകാരിക നിമിഷം ആണ് ഇതെന്ന് പറയുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. പരസ്പരം ഒരിക്കൽ പോലും പ്രണയം തുറന്നുപറഞ്ഞില്ലെങ്കിലും ഓരോ നിമിഷവും പ്രണയത്തിലാണ് തങ്ങൾ എന്ന് ഇരുവരും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറയുന്നു….അമ്മയെ ജോലി സ്ഥലത്തു ആക്കാൻ പോകുന്നതിന്റെ ഇടയിലാണ് യാദവിന് അപകടം സംഭവിക്കുന്നത്.
യദു സഞ്ചരിച്ച ബൈക്കും, പ്രൈവറ്റ് ബസും കൂട്ടിയിടിച്ചുള്ള അപകടം അമ്മയ്ക്ക് കാലിന് പരിക്കേറ്റു യാദുവിന് സ്‌പൈനൽ കോഡ് ഇഞ്ച്വറിയും. ജ്യോതിക ബിഎസ്‌സി കഴിഞ്ഞശേഷം എംസിസി ചെയ്യാൻ തുടങ്ങുന്നു.പുതു തലമുറ യൂസ് ആൻഡ് ത്രോ നയത്തിൻ്റെ വക്താക്കളാണെന്ന ആക്ഷേപത്തിനിടയിൽചെങ്ങന്നൂർ തിരുവൻവണ്ടൂരിൽ നിന്നൊരു അനശ്വര പ്രണയഗാഥ വൈറലാവുകയാണ്