മിനിസ്ക്രീൻ രംഗത്ത് ബാല താരമായി അഭിനയിച്ച് തിളങ്ങിയ ശേഷം സിനിമയിലെത്തിയ ആളാണ് സാനിയ ബാബു. കാണാക്കുയിൽ, സീത, നാമം ജപിക്കുന്ന വീട്, ഇളയവൾ ഗായത്രി, ഒറ്റച്ചിലമ്പ് തുടങ്ങിയ സീരിയലുകളിൽ സാനിയ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ഇതിലെ മിന്നും പ്രകടനം കൊണ്ടാണ് സാനിയയ്ക്ക് സീരിയലിൽ നിന്ന് അവസരം ലഭിച്ചത്.
നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് എന്ന സീരിയലിലാണ് സാനിയ ആദ്യമായി അഭിനയിക്കുന്നത്. ആ സിനിമ അത്ര പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയല്ലായിരുന്നു. രമേശ് പിഷാരടി മമ്മൂട്ടിയെ നായകനാക്കി പുറത്തിറക്കിയ ‘ഗാനഗന്ധർവൻ’ എന്ന സിനിമയിലൂടെയാണ് സാനിയയെ സിനിമ പ്രേക്ഷകർക്ക് ഇടയിൽ കൂടുതൽ സുപരിചിതയാക്കി മാറ്റിയത്
സിനിമ വലിയ വിജയം നേടിയില്ലെങ്കിലും സാനിയയ്ക്ക് അതിന് ശേഷം ആരാധകരെ ലഭിച്ചു. കുട്ടി താരമായി അഭിനയിച്ച സാനിയ വളരെ പെട്ടന്ന് തന്നെ ആളാകെ മാറി. ഒരു നായികയാവാനുള്ള ലുക്കിലേക്ക് സാനിയ ഇപ്പോൾ എത്തി കഴിഞ്ഞു. മൂന്നാറിൽ അവധി ആഘോഷിക്കുന്ന സാനിയയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.
പതിനേഴുകാരിയായ എന്നോട് ഇപ്പോഴേ ഇത് ചെയ്യാൻ പാടില്ലെന്ന് പലരും പറഞ്ഞു. ഞാൻ അത് കേട്ടില്ല. കാരണം എനിക്ക് എന്റെ സന്തോഷമാണ് വലുത്. മറ്റുള്ളവരുടെ ഉപദേശം തനിക്ക് വേണ്ട എന്നാണ് ചിത്രത്തിന് കാപ്ഷൻ നൽകിയിരിക്കുന്നത്.