മിമിക്രി ലോകത്ത് നിന്ന് മലയാളത്തിന് കിട്ടിയ മറ്റൊരു മികച്ച നടനാണ് കലാഭവൻ ഷാജോൺ. കലാഭവൻ മണിയുടെ ഡ്യൂപ്പായിട്ടായിരുന്നു തുടക്കം. പിന്നീട് കോമഡി വേഷങ്ങളിലൂടെ മലയാള സിനിമയിൽ കാലുറപ്പിച്ചു.
പക്ഷേ കരിയർ ബ്രേക്ക് കിട്ടിതയത് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രത്തിലൂടെയാണ്. അങ്ങനെ വില്ലനുമായി. സിനിമയിൽ ഹാസ്യ നടനും വില്ലനുമൊക്കെയാണെങ്കിലും ജീവിതത്തിൽ നല്ല അസ്സൽ റൊമാന്റിക് ഹീറോ ആണ് ഷാജോൺ.
ഇപ്പോഴിതാ കുടുംബത്തിന് ഒപ്പം വെക്കേഷൻ അവധിയ്ക്ക് ബാലിയിൽ പോയിരിക്കുകയാണ് ഷാജോൺ. ഭാര്യയ്ക്കും മകൾക്കും മകനുമൊപ്പമുള്ള ചിത്രങ്ങൾ ഷാജോൺ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുമുണ്ട്. ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് തന്നെ വൈറലായി മാറി.
തിളക്കം, ഈ പറക്കും തളിക, ബാംബൂ ബോയ്സ്, സിഐഡി മൂസ, റൺവേ, കൊച്ചി രാജാവ്, രാജമാണിക്യം, പച്ചക്കുതിര, അണ്ണൻ തമ്പി, ക്രസി ഗോപാലൻ, പാപ്പി അപ്പച്ചാ, കാര്യസ്ഥൻ, ശിക്കാർ, മായാമോഹിനി തുടങ്ങിയ സിനിമകളിൽ കോമഡി വേഷങ്ങളിൽ ഷാജോൺ തിളങ്ങി. ജീത്തു ജോസഫ് സംവിധാനം ചെയ്ത മൈ ബോസ് എന്ന സിനിമയിൽ മുഴുനീള റോളിൽ ഷാജോൺ തിളങ്ങി. ദൃശ്യം എന്ന സിനിമയാണ് ഷാജോണിന്റെ കരിയർ മാറ്റിമറിച്ചത്.