മുല്ല മുട്ടുകൾ തുന്നിച്ചേർത്ത ഡ്രസ്സ്‌!!!മെഹന്ദി ചടങ്ങിൽ അപ്സരസിനെ പോലെ രാധിക മർച്ചന്റ്

മെഹന്ദി ആഘോഷങ്ങൾക്കിടയിൽ രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങിയ രാധിക മർച്ചന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ വൈറലായി മാറിയത്. മഞ്ഞലഹങ്കയായിരുന്നു താരം മെഹന്ദി ചടങ്ങിൽ അണിഞ്ഞിരുന്നത്.വസ്ത്രത്തിന് ഇണങ്ങുന്ന രീതിയിലുള്ള ആഭരണങ്ങളും ധരിച്ചിരുന്നു.സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ആയ റിയാ കപൂർ ആയിരുന്നു താരത്തിന്റെ ലുക്ക് ക്രിയേറ്റ് ചെയ്തത്. പ്രമുഖ ഡിസൈനർ അനാമിക തന്നെ ആയിരുന്നു മെഹന്ദി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത്.

മുല്ലപ്പൂ മൊട്ടുകളും ജമന്തി പൂക്കളും എംബ്രോയിഡറി ചെയ്തിട്ടുള്ളതായിരുന്നു താരത്തിന്റെ മനോഹരമായ ഷാള്. വസ്ത്രത്തിന് ഇണങ്ങുന്ന ഫ്ലോറൽ ആക്സസറീസും വളരെ മിനിമൽ മേക്കപ്പ് ആയിരുന്നു നൽകിയത്.  ചുവന്ന പൊട്ടും വച്ചിരുന്നു

വിവാഹത്തിനോടനുബന്ധിച്ച് നടത്തിയ എല്ലാ ചടങ്ങിലെ താരത്തിന്റെ വസ്ത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ബോളിവുഡിലെ പ്രമുഖ താരനിര തന്നെ വിവാഹത്തിന് മുന്നോടിയായി നടന്ന ആഘോഷങ്ങൾ ആഘോഷങ്ങളും സജീവമായി പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ഒക്കെ സമൂഹമാധ്യമത്തിൽ ശ്രദ്ധേയമായിരുന്നു. രാധികയുടെ വേഷങ്ങൾ ആയിരുന്നു ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ടത്.
ആഘോഷത്തിന്റെ ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചു.

Scroll to Top