ഇവരിൽ ആര് ജയിച്ചാലും ഈ സീസണ് ഒരു പരാജയമാവും. രണ്ട് പേരും ജയിക്കാൻ അർഹരല്ല. അതിന്റെ കാരണം ഇത്

മലയാളത്തിൽ വളരെയധികം ശ്രദ്ധ നേടുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ് റിയാലിറ്റി സ്വീകാര്യത തന്നെയാണ് ഈ ഒരു പരിപാടിക്ക് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത് ഈ സീസണിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന ഒരു വ്യക്തിത്വമാണ് ജാസ്മിൻ ജാഫറിന്റെ അതേപോലെതന്നെ ജിന്റോയുടെതും ഈ സീസണിൽ ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിക്കുന്ന രണ്ടു പേരാണ് ജാസ്മിനും ജിന്റോയും ഇവരെ ഒരുമിച്ചുള്ള ഫൈറ്റും ആളുകൾക്കിടയിൽ ശ്രദ്ധ നേടുന്നുണ്ട് ഈ ഒരു ഫൈറ്റ് വളരെ വലിയ തോതിൽ തന്നെ സോഷ്യൽ മീഡിയ ആഘോഷിക്കുകയും ചെയ്യുന്നുണ്ട് ഇവരുടെ സ്വഭാവങ്ങൾ തമ്മിൽ കുറച്ച് സമാനതകൾ ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് ഒരു ബിഗ് ബോസ് ഗ്രൂപ്പിൽ വന്ന കുറുപ്പാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

ജാസ്മിൻ- ജിന്റോ ഒരു അവലോകനം ജാസ്മിൻ- ജിന്റോ, ഇവർ രണ്ട് പേരും ആണല്ലോ എല്ലാവരുടെയും ചർച്ച. നമുക്ക് രണ്ട് പേരെയും ഒന്ന് വിലയിരുത്താം.ബഹുമാനം :~ജാസ്മിൻ – സംസാരിക്കുമ്പോൾ എതിരെ നിൽക്കുന്ന ആൾക്ക് ഒരു ബഹുമാനവും കൊടുക്കാത്ത ശൈലി. പരസ്പര ബഹുമാനം തീരെ ഇല്ല.ജിന്റോ – same അവസ്ഥ. എതിർക്കുന്നവരുടെ വീട്ടുകാർ, നാട്, അസുഖം എന്നിങ്ങനെ എന്തിനെയും മോശമാക്കി പറയും.വൃത്തി : ~ജാസ്മിൻ – ആ വീട്ടിൽ Basic വൃത്തി ഇല്ലാത്ത വ്യക്തി എന്ന് എല്ലാവരും തിരിച്ചറിഞ്ഞു കഴിഞ്ഞു. തുമ്മൽ, ചെരുപ്പ… etcജിന്റോ – കിച്ചൺ ടേബിളിന്റെ മുകളിൽ ബാത്രൂം കഴുകുന്ന ചൂല് വെച്ചു എന്ന് പറഞ്ഞാൽ ആ നിമിഷം മനസ്സിലാക്കാം അയാൾക്കും basic വൃത്തി ഇല്ലാ എന്ന്.

സ്ട്രാറ്റജി : ~ജാസ്മിൻ – love ട്രാക്ക് ജിന്റോ – ഒറ്റപ്പെടൽ സ്ട്രാറ്റജി 18 + :~ജാസ്മിൻ – ഫാമിലി ആയി കാണാൻ പറ്റാത്ത രീതിയിലേക്ക് ഈ സീസണെ മാറ്റി. ഗബ്രിയുമായി കാണിച്ച് കൂട്ടിയതൊക്കെ കണ്ട് കണ്ട് show കാണൽ തന്നെ പലരും നിർത്തിജിന്റോ – ഗുരുതരമായ ആരോപണങ്ങളാണ് ജിന്റോക്ക് എതിരെ ഉള്ളത്. ആ വീട്ടിലെ ആണും പെണ്ണും ആയിട്ടുള്ള പല ആളുകും ജിന്റോ മോശമായി ടച്ച് ചെയ്തു എന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. ജിന്റോ ആണ് ഇപ്പോൾ വോട്ടിങ്ങിൽ മുന്നിട്ട് നിൽക്കുന്നത്. ജിന്റോയ്ക്ക് ഇപ്പോൾ ഉള്ളത് കുറെ സഹതാപ വോട്ടും പിന്നെ ജാസ്മിൻ haters ന്റെ മുഴുവൻ വോട്ടും ആണ്. അതല്ലാതെ അയാളുടെ ഗെയിം മാത്രം കണ്ട് ഫാൻ ആയവർ വളരെ കുറച്ചേ കാണൂ. ഇവരിൽ ആര് ജയിച്ചാലും ഈ സീസണ് ഒരു പരാജയമാവും. രണ്ട് പേരും ജയിക്കാൻ അർഹരല്ല.

Scroll to Top