ധ്വനി മോൾക്കൊപ്പം മൂന്നാം വിവാഹവാർഷികം ആഘോഷിച്ച് മൃദുലയും യുവയും, ആശംസകളുമായി ആരാധകര്‍

ടെലിവിഷൻ പ്രേക്ഷകർക്ക് സുപിരിചിതയാണ് മൃദുല വിജയ്. സിനിമാ രം​ഗത്താണ് കരിയറിന് തുടക്കം കുറിച്ചതെങ്കിലും നടി ശ്രദ്ധിക്കപ്പെട്ടത് സീരിയലുകളിലൂടെയാണ്. ടെലിവിഷൻ ഷോകളും മൃദുലയുടെ ജനപ്രീതി വർധിപ്പിച്ചു. കരിയറിലെ മികച്ച സമയത്ത് നിൽക്കുമ്പോഴാണ് മൃദുല വിവാ​ഹിതയാകുന്നത്. ​ഭർത്താവ് യുവ കൃഷ്ണയും സീരിയൽ രം​ഗത്ത് സജീവമാണ്. ധ്വനി കൃഷ്ണ എന്ന മകളും ദമ്പതികൾക്ക് പിറന്നു.

സോഷ്യല്‍ മീഡിയയിലും സജീവമാണ് മൃദുല. തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി വിശേഷങ്ങളെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മൂന്നാം വിവാഹവാർഷികം ആഘോഷിക്കുന്ന സന്തോഷത്തിലാണ് താരങ്ങൾ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ഇരുവരും പരസ്പരം വിവാഹ വാർഷികാശംസകൾ നേർന്നു. പിന്നാലെ നിരവധി താരങ്ങളും മൃദ്വ ആരാധകരും ആശംസകൾ അറിയിച്ചെത്തി. വരാനിരിക്കുന്ന പുതിയ സീരിയലിന്റെ തിരക്കിലാണ് ഇരുവരും.

തിരുവനന്തപുരം സ്വദേശിയാണ് മൃദുല വിജയ്. സഹോദരി പാര്‍വ്വതിയും സീരിയലുകളില്‍ വേഷമിട്ടിരുന്നെങ്കിലും വിവാഹശേഷം മാറിനില്‍ക്കുകയാണ്. സിനിമയിലും എത്തിയ മൃദുലയുടെ ആദ്യ സീരിയല്‍ 2011ലെ ‘കല്യാണ സൗഗന്ധികം’ ആയിരുന്നു . പിന്നീട് ‘കൃഷ്‍ണതുളസി’, ‘ഭാര്യ’, ‘പൂക്കാലം വരവായ്’, ‘തുമ്പപ്പൂ’ എന്നിവയിലും നായികയായി മൃദുല വിജയ് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Scroll to Top