മലയാളികള്‍ക്ക് സുപരിചിതരാണ് ജിഷിന് മോഹനും വരദയും. ഓണ്‍ സ്ക്രീനില്‍ നായികയും വില്ലനുമായിരുന്നവര്‍ ജീവിതത്തില്‍ നായികയും നായകനും ആയപ്പോള്‍ ആരാധകരും അത് ആഘോഷിച്ചു. എന്നാല്‍ ആരാധകരെ അമ്പരപ്പിച്ചു കൊണ്ട് ഇരുവരും പിരിയുകയായിരുന്നു. ഇതേക്കുറിച്ച് അടുത്തിടെയാണ് ജിഷിന് തുറന്ന് പറഞ്ഞത്. ഇപ്പോഴിതാ, ഇന്‍സ്റ്റഗ്രാമില്‍ വരദ പങ്കുവച്ച ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍.
മകനൊപ്പമുളള ചിത്രങ്ങളാണ് അമല പങ്കിട്ടത്. ”ഞാൻ അവൻ്റെ പുഞ്ചിരിയെ ആരാധിക്കുന്നു, അവൻ്റെ ആലിംഗനങ്ങളെ ഞാൻ വിലമതിക്കുന്നു, അവൻ്റെ ഹൃദയത്തെ ഞാൻ അഭിനന്ദിക്കുന്നു. പക്ഷെ എല്ലാറ്റിലുമുപരി അവൻ എൻ്റെ മകനാണെന്ന് ഞാൻ ഇഷ്ടപ്പെടുന്നു ”. ചിത്രങ്ങള്‍ക്കൊപ്പം വരദ കുറിച്ചു.
അമല എന്ന പരമ്പരയിൽ മൊട്ടിട്ട പ്രണയം വിവാഹത്തിൽ എത്തി എങ്കിലും അടുത്തിടെ വരദ വിവാഹ മോചനം നേടിയിരുന്നു. മകൻ വരദക്ക് ഒപ്പമാണ്. എവിടെയും പേഴ്സണൽ ജീവിതത്തെക്കുറിച്ച് വരദ പറഞ്ഞിട്ടില്ല. സിംഗിൾ മദറായി ജീവിതം കൂടുതൽ ആസ്വദിക്കുകയാണ് താരം. മകനൊപ്പം ജീവിതം കൂടുതൽ കളർ ആക്കുകയാണ് നടി. ഇരുവരും വ്യത്യസ്ത സീരിയലുകളുടെ തിരക്കിലാണ്. ഷൂട്ടിങ് ലൊക്കേഷനിലെ വിശേഷങ്ങളെല്ലാം മുടങ്ങാതെ സോഷ്യൽ മീഡിയ പേജുകളിൽ ജിഷിനും വരദയും പങ്കുവെക്കാറുണ്ട്.