അഭിനേത്രി, അവതാരക, ആര്‍ജെ എന്നീ നിലകളിലെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് നൈല ഉഷ. ഒരുപാട് സിനിമകളൊന്നും ചെയ്യാറില്ലെങ്കിലും താരം അഭിനയിക്കുന്ന മിക്ക ചിത്രങ്ങളും ശ്രദ്ധിക്കപ്പെടാറുണ്ട്. പ്രേക്ഷകര്‍ ഓര്‍ത്തുവയ്ക്കുന്ന കഥാപാത്രങ്ങളായി മാറാന്‍ നൈലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന നൈല സിനിമ വിളിക്കുമ്പോഴെല്ലാം ഓടിയെത്തും.
സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളുമെല്ലാം താരം ആരാധകര്‍ക്കായി പങ്കുവക്കാറുണ്ട്.സ്വിറ്റ്സര്‍ലന്‍ഡ് വെക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരിക്കുകയാണ് താരം. റൈന്‍ വെള്ളച്ചാട്ടത്തിന്‍റെ കാഴ്ചകളും ആല്‍പ്സ് കൊടുമുടിക്ക് മുകളില്‍ പാരാഗ്ലൈഡ് ചെയ്ത അനുഭവവുമെല്ലാം നൈല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.
നടിയഒടെ മകനും അമ്മയും യാത്രയിൽ നൈലക്കൊപ്പമുണ്ട്. പാരാഗ്ലൈഡിങ് ചെയ്യുന്നതിന്റെയും റൈനെ വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കുന്നതിന്റെയുമൊക്കെ ദൃശ്യങ്ങൾ താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
View this post on Instagram